Follow KVARTHA on Google news Follow Us!
ad

10% ജനസംഖ്യയുള്ള നായര്‍ സമുദായത്തിന് 5 സീറ്റും 17% ജനസംഖ്യയുള്ള കൃസ്ത്യന്‍ സമുദായത്തിന് 4 സീറ്റും, 27% ജനസംഖ്യയുള്ള മുസ്‌ലിംകള്‍ക്ക് വിജയസാധ്യതയില്ലാത്ത ഒരു സീറ്റ് മാത്രം; മുശാവറ അംഗം ഉമര്‍ ഫൈസിക്ക് പിന്നാലെ ആഞ്ഞടിച്ച് എസ് കെ എസ് എസ് എഫ് നേതാവും

മുസ്ലിം സമുദായത്തിന് കോണ്‍ഗ്രസില്‍ പ്രാതിനിധ്യം കുറയുന്നുവെന്നാരോപിച്ച് സമസ്ത മുശാവറ News, Kozhikode, Kerala, SKSSF,
കോഴിക്കോട്: (www.kvartha.com 24/03/2019) മുസ്ലിം സമുദായത്തിന് കോണ്‍ഗ്രസില്‍ പ്രാതിനിധ്യം കുറയുന്നുവെന്നാരോപിച്ച് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം രംഗത്തെത്തിയതിന് പിന്നാലെ ആഞ്ഞടിച്ച് എസ് കെ എസ് എസ് എഫ് നേതാവും. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ആണ് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. 10% ജനസംഖ്യയുള്ള നായര്‍ സമുദായത്തിന് അഞ്ച് സീറ്റും 17% ജനസംഖ്യയുള്ള കൃസ്ത്യന്‍ സമുദായത്തിന് നാല് സീറ്റും നല്‍കുമ്പോള്‍ 27% ജനസംഖ്യയുള്ള മുസ്‌ലിംകള്‍ക്ക് ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. അതും വിജയസാധ്യതയില്ലാത്ത സീറ്റ് മാത്രം. വയനാട്ടില്‍ ടി സിദ്ദീഖിനെ ഒഴിവാക്കി രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ്, സാമുദായിക സന്തുലിതത്വം ഒരു ഓര്‍മപ്പെടുത്തലെന്ന മുന്നറിയിപ്പോടെ അദ്ദേഹം രംഗത്തെത്തിയത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പന്തലൂരിന്റെ വിമര്‍ശനം.


രാഹുല്‍ ഗാന്ധി രാജ്യത്തെവിടെ മത്സരിച്ചാലും പ്രധാനമന്ത്രിയായാലും അതൊന്നും സമുദായ പ്രാതിനിധ്യത്തിന്റെ സങ്കുചിത വീക്ഷണത്തില്‍ ആരും കാണുന്നില്ല. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും പ്രാതിനിധ്യക്കണക്കും കൂട്ടിക്കലര്‍ത്തേണ്ടതുമില്ല. ജനസംഘ്യാനുപാതികമായ പ്രാതിനിധ്യം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും ഒരു മഹാപാപമൊന്നുമല്ല. അത് കോണ്‍ഗ്രസ് നേതൃത്വത്തിന് ഉള്‍ക്കൊള്ളാവുന്നതാണെന്നും പന്തലൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഏക അത്താണിയായ കോണ്‍ഗ്രസ്സ് അസന്തുലിതത്വം വഴി മുസ്‌ലിം മനസുകളില്‍ മുറിവുണ്ടാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന മുസ്ലിം സമുദായത്തിന് കോണ്‍ഗ്രസില്‍ പ്രാതിനിധ്യം കുറയുന്നത് ആശങ്കാജനകമെന്ന് ഉമര്‍ ഫൈസി മുക്കം കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു. രാഹുലിന് വേണ്ടി സീറ്റ് ഒഴിയുന്ന ടി സിദ്ദീഖിന് ജയസാധ്യതയുള്ള മറ്റൊരു സീറ്റ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ആലപ്പുഴയില്‍ ജനവിധി തേടുന്ന ഷാനിമോള്‍ ഉസ്മാന്‍ മാത്രമാണ് കോണ്‍ഗ്രസിലെ മുസ്ലിം സ്ഥാനാര്‍ത്ഥി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, SKSSF,SKSSF leader against Congress