Follow KVARTHA on Google news Follow Us!
ad

ടി ടി വി ദിനകരന്‍ പക്ഷത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചിഹ്നം അനുവദിക്കണമെന്ന് സുപ്രീംകോടതി, പ്രഷര്‍ കുക്കര്‍ ചിഹ്നം തന്നെ വേണമെന്ന ദിനകരന്റെ ആവശ്യം അംഗീകരിക്കാനാകില്ല

ടി ടി വി ദിനകരന്‍ പക്ഷത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചിഹ്നം അനുവദിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ദിനകരന്‍ പക്ഷത്തിന് പൊതു ചിഹ്നം അനുവദിക്കണമെന്നും എന്നാല്‍ പ്രIndia, National, News, Tamilnadu, Supreme Court of India, Election, Lok Sabha, SC Rejects Dhinakaran's Claim For 'Pressure Cooker Symbol' , But Grants Allocation Of A Free Symbol
ന്യൂഡല്‍ഹി: (www.kvartha.com 26.03.2019) ടി ടി വി ദിനകരന്‍ പക്ഷത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചിഹ്നം അനുവദിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ദിനകരന്‍ പക്ഷത്തിന് പൊതു ചിഹ്നം അനുവദിക്കണമെന്നും എന്നാല്‍ പ്രഷര്‍ കുക്കര്‍ ചിഹ്നം തന്നെ വേണമെന്ന ദിനകരന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങളിലും 19 നിയമസഭാ സീറ്റിലേക്കും പൊതുചിഹ്നത്തില്‍ ദിനകരന്‍ പക്ഷത്തിന് മത്സരിക്കാവുന്നതാണ്. പക്ഷേ തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്വതന്ത്രനായി മാത്രമേ കണക്കാക്കാന്‍ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

രണ്ടില ചിഹ്നം ആവശ്യപ്പെടരുതെന്നും അത് ഒരു അടഞ്ഞ അധ്യായമാണെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാത്ത ദിനകരന് സ്ഥിരം ചിഹ്നം അനുവദിക്കാന്‍ കഴിയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.


Keywords: India, National, News, Tamilnadu, Supreme Court of India, Election, Lok Sabha, SC Rejects Dhinakaran's Claim For 'Pressure Cooker Symbol' , But Grants Allocation Of A Free Symbol