Follow KVARTHA on Google news Follow Us!
ad

അതിനും മാത്രം രാജേശ്വരി അമ്മയ്ക്ക് എന്താണ് ചെലവ്? ഇനി സിനിമയില്‍ അഭിനയിച്ച് പണമുണ്ടാക്കാന്‍ തയ്യാറെടുക്കുന്നു; ജിഷയുടെ മാതാവിന് ലഭിച്ച ലക്ഷങ്ങള്‍ പോയ വഴിയില്ല

കൊല്ലപ്പെട്ട നിയമ വിദ്യര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരിKollam, News, Cinema, Entertainment, Mother, Director, Kerala
കൊല്ലം: (www.kvartha.com 22.03.2019) കൊല്ലപ്പെട്ട നിയമ വിദ്യര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരി വെള്ളിത്തിരയിലേക്ക്. നവാഗതനായ ബിലാല്‍ മെട്രിക്സ് സംവിധാനം ചെയ്യുന്ന 'എന്‍മഗജ ഇതാണ് ലൗ സ്റ്റോറി' എന്ന ചിത്രത്തിലാണ് രാജേശ്വരി അഭിനയിക്കുന്നത്.

 നിരവധി അസുഖങ്ങള്‍ തന്നെ ഇപ്പോള്‍ പിടികൂടിയിരിക്കയാണെന്നും ചികിത്സിക്കാന്‍ പണം ആവശ്യമാണെന്നും അതിനാലാണ് താന്‍ അവസരം ലഭിച്ചപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും രാജേശ്വരി പറഞ്ഞു. തന്നെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

 Perumbavoor murder case Jisha's mother Rajeswari to act in a film talks about politics, Kollam, News, Cinema, Entertainment, Mother, Director, Kerala

ജിഷ വധക്കേസില്‍ ഉള്‍പ്പെട്ട നിരവധി പ്രതികള്‍ ഇപ്പോഴും പുറത്തുണ്ട്. അവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനാണ് 'എന്‍മഗജ ഇതാണ് ലൗ സ്റ്റോറി' എന്ന സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായത്. തനിക്ക് പലതും തുറന്ന് പറയാനുണ്ടെന്നും സിനിമ ഫുള്‍ സസ്‌പെന്‍സ് ആണെന്നുമാണ് രാജേശ്വരി അഭിപ്രായപ്പെട്ടത്.

Perumbavoor murder case Jisha's mother Rajeswari to act in a film talks about politics, Kollam, News, Cinema, Entertainment, Mother, Director, Kerala

ജനങ്ങള്‍ പിരിച്ചു തന്ന പൈസ ബാങ്കില്‍ ഇട്ടിരിക്കുകയാണ്, പലിശ പോലും കിട്ടാറില്ല, 25 ലക്ഷം രൂപ ചോര്‍ന്നു പോയെന്നാണ് പറയുന്നത്. ഇതിനകത്ത് ഒരുപാട് അട്ടിമറികളും കള്ളത്തരങ്ങളും നടക്കുന്നുണ്ടെന്നും രാജേശ്വരി ആരോപിച്ചു.

 Perumbavoor murder case Jisha's mother Rajeswari to act in a film talks about politics, Kollam, News, Cinema, Entertainment, Mother, Director, Kerala

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കുകയാണെങ്കില്‍ സ്ഥാനാര്‍ഥിയാകാനും താന്‍ തയ്യാറാണെന്നും രാജേശ്വരി പറയുന്നു. ഒരുപാട് ജനങ്ങള്‍ ഇവിടെ കഷ്ടപ്പെട്ട് ജീവിക്കുകയാണ്. വെള്ളപൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ഉണ്ട്. എനിക്ക് വേണ്ടിയല്ല. പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും രാജേശ്വരി പറയുന്നു.

എന്‍മഗജ ഇതാണ് ലൗ സ്റ്റോറി' എന്ന സിനിമയുടെ നിര്‍മാതാവ് നിയാസ് പെരുമ്പാവൂരാണ്. ഡിഒപി ടി എസ് ബാബു, ആര്‍ട്ട് സുനില്‍ വേങ്ങോല, സംഗീതം ജോണ്‍സണ്‍ പീറ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധീര്‍ കുമാര്‍, പിആര്‍ഒ എ എസ് ദിനേശ്, മേക്കപ്പ് സുധാകരന്‍ പെരുമ്പാവൂര്‍, കോ പ്രൊഡ്യൂസര്‍ ഷമീര്‍ വഞ്ചിനാട്, പ്രൊഡക്ഷന്‍ മാനേജര്‍ പ്രമീജ്, കോറിയോഗ്രാഫി റമീസ്, ഡിസൈന്‍ ഗോപാല്‍ മയൂരം എന്നിവരാണ് നിര്‍വഹിക്കുന്നത്. ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.


Keywords: Perumbavoor murder case Jisha's mother Rajeswari to act in a film talks about politics, Kollam, News, Cinema, Entertainment, Mother, Director, Kerala.