Follow KVARTHA on Google news Follow Us!
ad

കുഞ്ഞാലിക്കുട്ടിക്കെതിരേ 91-ല്‍ പിതാവ് 2019ല്‍ മകന്‍

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ 91ല്‍ പിതാവ്, 2019ല്‍ മകന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത്Malappuram, News, Kerala, Politics, Election, Lok Sabha
മലപ്പുറം: (www.kvartha.com 10.03.2019) പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ 91ല്‍ പിതാവ്, 2019ല്‍ മകന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു സിറ്റിംഗ് എം പിയും യു ഡി എഫ് സ്ഥാനാര്‍ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുമ്പോഴാണ് ഈ അപൂര്‍വ്വത. 

1991ല്‍ സാനുവിന്റെ പിതാവ് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വി പി സക്കറിയ നിയമസഭയിലേക്ക് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചിരുന്നു. ഇക്കുറി ലീഗ് കോട്ടയായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ അട്ടിമറി വിജയത്തിന് ഇടതു മുന്നണി രംഗത്തിറക്കിയിരിക്കുന്നത് മകന്‍ വി പി സാനുവിനെയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി പി എം പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് സാനു. മലപ്പുറത്ത് ഇടതു വിജയം അസാധ്യമല്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ടെന്നും വിജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്നും സാനു പറഞ്ഞു. മലപ്പുറം വളാഞ്ചേരി മുക്കില്‍പീടിക സ്വദേശിയായ സാനു ബാലസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്.

P K Kunhalikutty election in Lok Sabha, Malappuram, News, Kerala, Politics, Election, Lok Sabha

ബാലസംഘം ജില്ലാ പ്രസിഡന്റായിരിക്കെ വി പി സാനുവിന്റെ പ്രവര്‍ത്തന മികവ് കണ്ട് നേരിട്ട് എസ് എഫ് ഐ ജില്ലാ പ്രസിഡന്റാക്കുകയായിരുന്നു. പിന്നീട് ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ കലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടന്ന നിരാഹാര സമരത്തിന്റെ നേതൃത്വം നല്‍കിയതിലൂടെ ദേശീയ ശ്രദ്ധ നേടുകയായിരുന്നു. തുടര്‍ന്ന് നടന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ പലരെയും കടത്തി വെട്ടി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 

മാസങ്ങള്‍ക്കകം ദേശീയ സമ്മേളനത്തില്‍ എസ് എഫ് ഐ ദേശീയ പ്രസിഡന്റാവുകയായിരുന്നു. എം എസ് ഡബ്ല്യൂ, എം കോം ബിരുദധാരിയാണ്. എ വിജയരാഘവന് ശേഷം മലപ്പുറത്ത് നിന്ന് ലോക്‌സഭാ സ്ഥാനാര്‍ഥിയാവുന്ന എസ് എഫ് ഐ ദേശീയ പ്രസിഡന്റാണ് സാനു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: P K Kunhalikutty election in Lok Sabha, Malappuram, News, Kerala, Politics, Election, Lok Sabha.