» » » » » » » » » » ബദാം കാരണം വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഇരുന്ന് യാത്ര ചെയ്യേണ്ടിവന്ന യുവതിയുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

കാന്‍ബെറ: (www.kvartha.com 11.03.2019) ബദാം കാരണം വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഇരുന്ന് യാത്ര ചെയ്യേണ്ടിവന്ന യുവതിയുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. 25കാരിയും അധ്യാപികയുമായ ലോറ മെറിയ്ക്കാണ് ബദാമിലുള്ള അലര്‍ജി കാരണം ടോയ്‌ലറ്റിലിരുന്ന യാത്ര ചെയ്യേണ്ടി വന്നത്. ക്വാണ്ടാസ് ഓസ്‌ട്രേലിയ വിമാനത്തിലാണ് ലോറയ്ക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായിരിക്കുന്നത്.

കി​ഴ​ക്ക​ന്‍​ ​സ​സെ​ക്സി​ല്‍​നി​ന്നു​ള്ള​ ​ ​ലോ​റ​ ​മെ​റി​യ ​ആ​സ്ട്രേ​ലി​യ​യി​ലു​ള്ള​ ​സ​ഹോ​ദ​രി​യെ​ ​സ​ന്ദ​ര്‍​ശി​ക്കാ​നാ​യാ​ണ് വി​മാ​ന​ത്തി​ല്‍​ ​യാ​ത്ര​ ​തി​രി​ച്ച​ത്.​ ​ത​നി​ക്ക് ​ഇ​ങ്ങ​നെ​യൊ​രു​ ​ആ​രോ​ഗ്യ​പ്ര​ശ്മു​ള്ള​താ​യി​ ​നേ​ര​ത്തെ​ത​ന്നെ​ ​വി​മാ​ന​ക്ക​മ്ബ​നി​യെ​ ​അ​റി​യി​ച്ച​താ​ണെ​ന്നും​ ​എ​ന്നാ​ല്‍,​​​ ​അ​വ​ര​ത് ​അ​വ​ഗ​ണി​ച്ചു​വെ​ന്നു​മാ​ണ് ​ലോ​റ​ ​പ​റ​യു​ന്ന​ത്.​ ​ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ​ലോ​റ​ ​ത​ന്റെ​ ​അ​നു​ഭ​വം​ ​പ​ങ്കു​വ​ച്ച​ത്. തന്റെ ആരോഗ്യ പ്രശ്‌നത്തെ കുറിച്ച് വിമാനക്കമ്പനിക്കെഴുതിയ കുറിപ്പ് സഹിതമാണ് ലോറ ട്വിറ്ററില്‍ പോസ്റ്റിട്ടിരിക്കുന്നത്.

NUT FAIR Passenger with deadly nut allergy forced to sit in plane toilet because cabin crew insisted on serving almonds, Passengers, News, Health, Health & Fitness, Twitter, Food, World, Humor

വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തനിക്ക് ഈ പ്രത്യേക അലര്‍ജി ഉള്ളതിനാല്‍ താന്‍ യാത്ര ചെയ്യുന്ന അവസരത്തില്‍ മറ്റു യാത്രക്കാര്‍ക്ക് നട്‌സ് അടങ്ങുന്ന ഭക്ഷണ സാധനങ്ങള്‍ നല്‍കരുതെന്നായിരുന്നു ലോറ കമ്പനി അധികൃതര്‍ക്കെഴുതിയ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നത്. തന്റെ അലര്‍ജിയുടെ കാര്യങ്ങള്‍ മറ്റു യാത്രക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും ലോറ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അധികൃതര്‍ തന്റെ ഈ ആവശ്യം അംഗീകരിച്ചില്ലെന്നും യാത്രക്കാര്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാനാകില്ലെന്നും അത് തങ്ങളുടെ രീതി ആണെന്നുമായിരുന്നു അധികൃതരുടെ പ്രതികരണമെന്നും ലോറ പറയുന്നു.

കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ യാ​ത്ര​ക്കാ​ര്‍​ക്ക് ​ത​ങ്ങ​ള്‍​ ​ന​ല്‍​കു​ന്ന​ ​ഭ​ക്ഷ​ണ​ത്തി​ല്‍​ ​ക​പ്പ​ല​ണ്ടി,​​​ ​അ​ണ്ടി​പ്പ​രി​പ്പ്,​​​ ​ബ​ദാം​ ​പോ​ലു​ള്ള​ ​ധാ​ന്യ​വ​ര്‍​ഗ​ങ്ങ​ള്‍​ ​പ​ര​മാ​വ​ധി​ ​കു​റ​യ്ക്കാ​മെ​ന്നാ​ണ് ​വി​മാ​ന​ക​മ്ബ​നി​ ​അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​എ​ന്നാ​ല്‍,​​​ ​പൂ​ര്‍​ണ​മാ​യും​ ​അ​ല​ര്‍​ജി​ ​വി​മു​ക്ത​മാ​യ​ ​അ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കാ​ന്‍​ ​ക​ഴി​യു​മെ​ന്ന് ​ഉ​റ​പ്പ് ​ന​ല്‍​കാ​നും​ ​അ​വ​ര്‍​ക്ക് ​ക​ഴി​യു​ന്നി​ല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NUT FAIR Passenger with deadly nut allergy forced to sit in plane toilet because cabin crew insisted on serving almonds, Passengers, News, Health, Health & Fitness, Twitter, Food, World, Humor.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal