Follow KVARTHA on Google news Follow Us!
ad

വസ്ത്രമില്ലാതെ യാത്ര ചെയ്യുന്നത് കൂടുതല്‍ സുഖകരം; വിമാനത്തില്‍ പൂര്‍ണനഗ്നനായി യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി

വസ്ത്രമില്ലാതെ യാത്ര ചെയ്യുന്നത് കൂടുതല്‍ സുഖകരമെന്ന് പറഞ്ഞ് Mosco, News, Russia, Police, Report, Passenger, Business, Flight, Humor, World,
മോസ്‌കോ: (www.kvartha.com 26.03.2019) വസ്ത്രമില്ലാതെ യാത്ര ചെയ്യുന്നത് കൂടുതല്‍ സുഖകരമെന്ന് പറഞ്ഞ് വിമാനത്തില്‍ പൂര്‍ണനഗ്നനായി യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. സംഭവം വിമാനത്താവളത്തില്‍ ഏറെ ബഹളത്തിനിടയാക്കി. മോസ്‌കോയിലെ ദോമോദേദോവോ വിമാനത്താവളത്തിലാണ് സംഭവം.

യാത്രയില്‍ ശരീരം ചലിച്ചു തുടങ്ങുമ്പോള്‍ വസ്ത്രം 'എയറോഡൈനാമിക്‌സിനെ' നശിപ്പിക്കുമെന്നു പറഞ്ഞുകൊണ്ടാണ് യുവാവ് വസ്ത്രം അഴിച്ചുമാറ്റിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വസ്ത്രമില്ലാതെ യാത്ര ചെയ്യുന്നത് കൂടുതല്‍ സുഖകരമാണെന്നും യാത്രക്കാരന്‍ അവകാശപ്പെട്ടുവത്രെ.

Man Tries to Board Flight dressless, Says 'Clothing Impairs the Aerodynamics', Mosco, News, Russia, Police, Report, Passenger, Business, Flight, Humor, World

യുറാല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് യുവാവ് കയറാന്‍ ശ്രമിച്ചത്. എന്നാല്‍ വിമാനത്തിനുള്ളില്‍ കയറുന്നതിനു മുമ്പേ ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസിന് കൈമാറി.

അതേസമയം യാത്രക്കാരന്‍ മദ്യപിച്ചിരുന്നതായി തോന്നിയില്ലെന്നും ദൃക്്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സര്‍വീസ് 15 മിനുട്ട് വൈകിയതായി യുറാല്‍ എയര്‍ലൈന്‍സ് അറിയിച്ചു.

യുവാവിനെ പിന്നീട് പോലീസ് എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ റൂമിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോയി. തുടര്‍ന്ന് കൂടുതല്‍ മെഡിക്കല്‍ സൈകര്യങ്ങള്‍ ലഭ്യമാക്കാനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാകുറ്റ്‌സ്‌കില്‍ സ്വദേശിയായ യുവാവ് ഇപ്പോള്‍ മോസ്‌കോയിലാണ് താമസം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Tries to Board Flight dressless, Says 'Clothing Impairs the Aerodynamics', Mosco, News, Russia, Police, Report, Passenger, Business, Flight, Humor, World.