Follow KVARTHA on Google news Follow Us!
ad

''ഗോവിന്ദപ്പിള്ള സഖാവ് വന്നില്ലേ..'' മറവിരോഗത്തിലും മായാതെ സഖാവും ചിഹ്നവും

''ഗോവിന്ദപ്പിള്ള സഖാവ് വന്നില്ലേ..'' മണ്ഡലം പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈപ്പിന്‍ എടവനക്കാട് News, Kochi, Kerala, LDF, Election,
കൊച്ചി:(www.kvartha.com 17/03/2019) ''ഗോവിന്ദപ്പിള്ള സഖാവ് വന്നില്ലേ..'' മണ്ഡലം പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈപ്പിന്‍ എടവനക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡിമന്‍ഷ്യ സെന്ററില്‍ എത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജീവിനെ എതിരേറ്റത് നെല്ലിക്കുഴി സ്വദേശിനി തങ്കത്തിന്റെ ഈ ചോദ്യമാണ്. മണ്‍മറഞ്ഞ കമ്യൂണിസ്റ്റ് ദാര്‍ശനികനായിരുന്ന പി. ഗോവിന്ദപ്പിള്ള, എണ്‍പത്തി എട്ട് വയസ്സായ തങ്കത്തിന്റെ ഡിമന്‍ഷ്യ മായ്ച്ചുകളഞ്ഞ ഓര്‍മകള്‍ക്കിടയില്‍ ഇന്നും മിഴിവോടെ തെളിഞ്ഞുനില്‍ക്കുന്നു. പഴയകാല പാര്‍ട്ടി പ്രവര്‍ത്തനവും നേരിടേണ്ടിവന്ന അനുഭവങ്ങളും മാത്രമാണ് ഇന്ന് മനസില്‍.

News, Kochi, Kerala, LDF, Election, LDF Candidate P Rajeevan visited edavanakad demension centre


അച്ഛന് ഗോവിന്ദപ്പിള്ളയുമായി ഉണ്ടായിരുന്ന സൗഹൃദത്തെപ്പറ്റിയും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന കാലത്തെക്കുറിച്ചും അവര്‍ രാജീവിന് മുമ്പില്‍ വാചാലയായി. മടങ്ങുമ്പോള്‍ ''എന്റെ ചിഹ്നം അരിവാള്‍ ചുറ്റിക തന്നെയാ.. നീ ജയിക്കുമെടാ'' എന്ന് അനുഗ്രഹിച്ചാണ് യാത്രയാക്കിയത്. ഇന്നും ഡിമന്‍ഷ്യ സെന്ററിലെ അന്തേവാസികളോടും പരിചരിക്കുന്നവരോടും പാര്‍ട്ടി വാങ്ങി തന്ന ജോലിയെപ്പറ്റി പറഞ്ഞും കളഞ്ഞുപോയ മെമ്പര്‍ഷിപ്പ് കാര്‍ഡും പാസ്ബുക്കും അന്വേഷിച്ചും ജീവിക്കുകയാണവര്‍. രണ്ടുവര്‍ഷമായി എടവനക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡിമന്‍ഷ്യ സെന്ററില്‍ എത്തിയിട്ട്. പെരുമ്പാവൂരിലെ പഴയ കാല പാര്‍ട്ടി നേതാവ് രാമന്‍ വൈദ്യരുടെ മകളാണ് തങ്കം. സഹോദരനും ഭര്‍ത്താവും പാര്‍ട്ടിയുടെ മുന്നണിപ്പോരാളികളായി അടിയന്തരാവസ്ഥക്കാലത്ത് മര്‍ദനങ്ങളേറ്റ് വാങ്ങി ജീവിച്ച് മരിച്ചവരാണ്.

തങ്കത്തിന്റെ മക്കളും സജീവ പാര്‍ട്ടി പ്രവര്‍ത്തകരാണ്. ഏഷ്യയിലെ തന്നെ സര്‍ക്കാര്‍ സംവിധാനത്തിലുള്ള ഏക ഡിമന്‍ഷ്യ സെന്ററാണ് എടവനക്കാട് പ്രവര്‍ത്തിക്കുന്നത്. 'പുതിയ കാലം പുതിയ പ്രശ്‌നങ്ങളുടേതുകൂടിയാണ്. ജെറിയാട്രിക്‌സ് വിഭാഗങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ ആവശ്യമായി വരും. ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ രണ്ടാം തലമുറ പ്രശ്‌നങ്ങളിലേക്ക് വഴി തുറന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേകമായ സഹായം ആവശ്യമായ മേഖലകളില്‍ ഒന്നാണിതെന്നും തിരഞ്ഞെടുക്കപ്പെട്ടാല്‍ മണ്ഡലത്തിന്റെ ആരോഗ്യമേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും' പി. രാജീവ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, LDF, Election, LDF Candidate P Rajeevan visited edavanakad demension centre