Follow KVARTHA on Google news Follow Us!
ad

സ്ഥാനമാനങ്ങള്‍ക്കായുള്ള വിലപേശലുമായി കെ വി തോമസ്; മുട്ടുമടക്കി ഹൈക്കമാന്‍ഡ്

സ്ഥാനമാനങ്ങള്‍ക്കായുള്ള വിലപേശലുമായി മുന്‍ കേന്ദ്രമന്ത്രിNew Delhi, News, Politics, Lok Sabha, Election, Trending, Congress, BJP, National,
ന്യൂഡെല്‍ഹി: (www.kvartha.com 18.03.2019) സ്ഥാനമാനങ്ങള്‍ക്കായുള്ള വിലപേശലുമായി മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്. ഒടുവില്‍ കെ വി തോമസിന്റെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കി ഹൈക്കമാന്‍ഡ്. അര്‍ഹമായ പരിഗണന കിട്ടാതെ പ്രചാരണത്തിന് ഇറങ്ങില്ലെന്നും സ്ഥാനമാനങ്ങള്‍ കൂടിയേ തീരു എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കെ വി തോമസ്.

അതേസമയം സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയിലേക്ക് പോയേക്കുമെന്ന വാര്‍ത്തകള്‍ കെവി തോമസ് തള്ളി. എങ്കിലും അനുനയ നീക്കം പൂര്‍ണമായും ഫലം കണ്ടിട്ടില്ലെന്ന സൂചനയാണ് കെവി തോമസ് നല്‍കുന്നത്. അര്‍ഹമായ പദവി കിട്ടാതെ ഡെല്‍ഹിയില്‍ നിന്ന് എങ്ങോട്ടുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കെ വി തോമസ്.

K V Thomas seek immediate compensation; High command to consider, New Delhi, News, Politics, Lok Sabha, Election, Trending, Congress, BJP, National

എന്നാല്‍ കേരളത്തില്‍ ബാക്കിയുള്ള നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊപ്പം കെ വി തോമസിനുള്ള സ്ഥാനമാനങ്ങളിലും തീരുമാനമാകുമെന്നാണ് ഹൈക്കമാന്റ് നേതൃത്വം പറയുന്നത്. ഇക്കാര്യം കെവി തോമസിനെയും അറിയിച്ചിട്ടുണ്ട്. എഐസിസി ഭാരവാഹിത്വം യുഡിഎഫ് കണ്‍വീനര്‍ എന്നിവയിലൊന്നാണ് ആലോചനയിലെന്നാണ് സൂചന.


Keywords:  K V Thomas seek immediate compensation; High command to consider, New Delhi, News, Politics, Lok Sabha, Election, Trending, Congress, BJP, National.