Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക: ജയരാജനെതിരെ ഉണ്ണിത്താന്‍; ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍, കണ്ണൂരില്‍ കെ സുധാകരനും വയനാട് ടി സിദ്ദീഖും, കാസര്‍കോട് സുബ്ബയ്യ റൈ?

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോണ്‍ഗ്രസിന്റെ ഏകദേശ സ്ഥാനാര്‍ത്ഥി പട്ടികയായി. വടകരയില്‍ ശക്തനായ ഇടതുസ്ഥാനാര്‍ത്ഥി പി ജയരാജനെ നേരിടാന്‍ കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താKerala, Thiruvananthapuram, News, Congress, P Jayarajan, K.Sudhakaran, Wayanad, kasaragod, Kannur, Malappuram, Kozhikode, palakkad, Alappuzha, Idukki, Kollam, Kottayam, Pathanamthitta, Ernakulam, Thrissur, Congress probable candidate list
തിരുവനന്തപുരം: (www.kvartha.com 13.03.2019) ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോണ്‍ഗ്രസിന്റെ ഏകദേശ സ്ഥാനാര്‍ത്ഥി പട്ടികയായി. വടകരയില്‍ ശക്തനായ ഇടതുസ്ഥാനാര്‍ത്ഥി പി ജയരാജനെ നേരിടാന്‍ കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ഇറക്കുമെന്ന് ഏതാണ്ട് ഉറപ്പായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍ മത്സരിച്ചേക്കും.

കണ്ണൂരില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനെയിറക്കി സീറ്റ് പിടിച്ചെടുക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വയനാട്ട് അഡ്വ. ടി സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കും. എംപിയായിരുന്ന എം ഐ ഷാനവാസ് മരിച്ചതിനെ തുടര്‍ന്ന് മാസങ്ങളായി ഒഴിവുള്ള മണഡലമാണ് വയനാട്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കും. വനിതകള്‍ക്കായി ഒറ്റ സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് മാറ്റിവെച്ചിട്ടുള്ളത്.

അതേസമയം കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇടതുപക്ഷം കയ്യടക്കിവാണുന്ന കാസര്‍കോട് മണ്ഡലത്തില്‍ നാട്ടുകാരനും മുന്‍ എംപി രാമറൈയുടെ മകനുമായ സുബ്ബയ്യ റൈ ഏറെക്കുറെ സീറ്റുറപ്പിച്ചു. കഴിഞ്ഞ മൂന്ന് തവണ പി കരുണാകരന്‍ ജയിച്ച കാസര്‍കോട് ഇത്തവണ പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. തിരുവനന്തപുരത്ത് സിറ്റിംഗ് എംപി ശശി തരൂര്‍ തന്നെ മത്സരിക്കും.

ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍), കെ വി തോമസ് (എറണാകുളം), ബെന്നി ബെഹനാന്‍ (ചാലക്കുടി), ടി എന്‍ പ്രതാപന്‍ (തൃശൂര്‍), എ പി അനില്‍ കുമാര്‍ (ആലത്തൂര്‍), എം കെ രാഘവന്‍ (കോഴിക്കോട്) എന്നിവരെയും കോണ്‍ഗ്രസ് കളത്തിലിറക്കിയേക്കും. പാലക്കാട്ട് ഷാഫി പറമ്പിലിനൊപ്പം ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന് മുന്‍തൂക്കമുണ്ട്. എംഎല്‍എ ആയി തുടരനാണ് തനിക്ക് താല്‍പര്യമെന്ന് ഷാഫി പറമ്പില്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഹൈക്കമാന്‍ഡ് ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. സ്‌ക്രീനിംഗ് കമ്മിറ്റി ചേര്‍ന്ന ശേഷം ശനിയാഴ്ചയോടെ സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവരുമെന്നാണ് കരുതുന്നത്. സാധ്യതാപട്ടികയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അറിയുന്നു. അതേസമയം ഇടതുപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. അവര്‍ നേരത്തെ തന്നെ മണ്ഡലങ്ങളില്‍ പ്രചരണവും തുടങ്ങി.

Kerala, Thiruvananthapuram, News, Congress, P Jayarajan, K.Sudhakaran, Wayanad, kasaragod, Kannur, Malappuram, Kozhikode, palakkad, Alappuzha, Idukki, Kollam, Kottayam, Pathanamthitta, Ernakulam, Thrissur, Congress probable candidate list

Keywords: Kerala, Thiruvananthapuram, News, Congress, P Jayarajan, K.Sudhakaran, Wayanad, kasaragod, Kannur, Malappuram, Kozhikode, palakkad, Alappuzha, Idukki, Kollam, Kottayam, Pathanamthitta, Ernakulam, Thrissur, Congress probable candidate list