Follow KVARTHA on Google news Follow Us!
ad

ന്യൂസിലാന്‍ഡ് വെടിവെയ്പ്പ്; മരണം 49, അക്രമി ഓസ്‌ട്രേലിയന്‍ പൗരന്‍

ന്യൂസീലന്‍ഡിലെ തിരക്കേറിയ രണ്ടു മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച News, Trending, Gun attack, Mosque, Dead, Injured, Terror Attack, World,
ക്രൈസ്റ്റ്ചര്‍ച്ച്: (www.kvartha.com 15.03.2019) ന്യൂസീലന്‍ഡിലെ തിരക്കേറിയ രണ്ടു മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച  പ്രാര്‍ഥനയ്ക്ക് എത്തിയവര്‍ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ മരണം 49 ആയി. സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുള്ള പള്ളികളിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കുനേരെയാണ് ആയുധധാരി വെടിയുതിര്‍ത്തത്.

സംഭവത്തില്‍ 20ല്‍ അധികം പേര്‍ക്കു പരിക്കേറ്റു. അക്രമി 28 വയസുള്ള ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള തീവ്ര വലതുപക്ഷ 'ഭീകര'നാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അക്രമണത്തിന് മുമ്പ് 17 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇയാള്‍ പങ്കു വച്ചിരുന്നു. വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്ത് വരികയാണ്.

Christchurch shooting: 49 dead in terrorist attack at two mosques, News, Trending, Gun attack, Mosque, Dead, Injured, Terror Attack, World

മധ്യ ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായത്. പിന്നീടാണ് ലിന്‍വുഡിലെ രണ്ടാമത്തെ പള്ളിയില്‍ ആക്രമണം ഉണ്ടായത്. മൂന്നു പുരുഷന്‍മാരും സ്ത്രീയുമടക്കം നാലുപേര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവര്‍ക്ക് ഭീകരവാദ കാഴ്ചപ്പാടുണ്ടെങ്കിലും പോലീസിന്റെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അല്ലെന്നാണ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞത്.

Christchurch shooting: 49 dead in terrorist attack at two mosques, News, Trending, Gun attack, Mosque, Dead, Injured, Terror Attack, World

ന്യൂസീലന്‍ഡിന്റെ കറുത്ത ദിനങ്ങളിലൊന്നാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൈനികരുടെ വേഷത്തിലാണ് ആയുധധാരി എത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓട്ടമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരുടെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. കുട്ടികള്‍ക്കുനേരെയും ഇയാള്‍ വെടിയുതിര്‍ത്തു. അക്രമികള്‍ എത്രപേരുണ്ടെന്നു വ്യക്തമായിട്ടില്ല.

പള്ളിയിലേക്ക് ഇപ്പോള്‍ ആരും വരരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസീലന്‍ഡിലെ എല്ലാ മുസ്ലിം പള്ളികളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തെരുവുകളില്‍നിന്നു വിട്ടുനില്‍ക്കണമെന്നും പ്രധാന കെട്ടിടങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ പോലീസ് നിര്‍ദേശമനുസരിച്ച് പൂട്ടി.

അതേസമയം, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ വെടിവയ്പ്പ് സമയത്ത് പള്ളിക്കു സമീപത്തെ ഹോട്ടലില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്. താരങ്ങളെ തിരികെ ഹോട്ടലില്‍ എത്തിച്ചു. വെടിവെയ്പ്പിനെ തുടര്‍ന്ന് ബംഗ്ലാദേശ് ന്യൂസിലാന്‍ഡ് മൂന്നാം ടെസ്റ്റ് മത്സരം റദ്ദാക്കി.

വെടിവെയ്പ്പില്‍ മലേഷ്യന്‍ പൗരന് പരിക്കേറ്റതായി മലേഷ്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ പേരു പുറത്തുവിട്ടിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Christchurch shooting: 49 dead in terrorist attack at two mosques, News, Trending, Gun attack, Mosque, Dead, Injured, Terror Attack, World.