Follow KVARTHA on Google news Follow Us!
ad

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ബിജെപി; കെ വി തോമസിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപിയുടെ തിരക്കിട്ട നീക്കം, കോണ്‍ഗ്രസ് വിട്ട ടോം വടക്കന്‍ ഫോണില്‍ ബന്ധപ്പെട്ടു

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചു. എറണാകുളത്ത് സീറ്റ് നിഷധിച്ചതിനെ തുടര്‍ന്ന് News, Ernakulam, Kerala, BJP, Congress, Election, Trending,
എറണാകുളം:(www.kvartha.com 17/03/2019) കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചു. എറണാകുളത്ത് സീറ്റ് നിഷധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞ് നില്‍ക്കുന്ന സിറ്റിംഗ് എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ വി തോമസിനെ പാര്‍ട്ടിയിലെത്തിക്കാന്‍ തിരക്കിട്ട ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ബിജെപി അംഗത്വം സ്വീകരിച്ച കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ കെ വി തോമസിനെ ഫോണില്‍ ബന്ധപ്പെട്ടു.

News, Ernakulam, Kerala, BJP, Congress, Election, Trending, BJP's sweeping move to bring KV Thomas to party


കേന്ദ്രനേതൃത്വമാണ് കെ വി തോമസിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നേതാക്കള്‍ അദ്ദേഹത്തെ ബന്ധപ്പെട്ടത്. അനുകൂലപ്രതികരണമാണ് തോമസിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്.

അതേസമയം ബിജെപി സീറ്റ് തന്നാല്‍ പോകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും ആലോചിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ തുടങ്ങിവെച്ച ഒരുപാട് പദ്ധതികള്‍ പാതിവഴിയിലാണെന്നും അതെല്ലാം തനിക്ക് പൂര്‍ത്തിയാക്കിയേ മതിയാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ പാര്‍ട്ടിവിട്ട് ബിജെപി അംഗത്വം സ്വീകരിച്ചത്. എന്നാല്‍ അദ്ദേഹത്തിന് ബിജെപി സീറ്റ് അനുവദിച്ചിട്ടില്ല. മുന്‍ കോണ്‍ഗ്രസ് നേതാവ് കെ എസ് രാധാകൃഷ്ണനെയാണ് ബിജെപി ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. അദ്ദേഹത്തിന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മെമ്പര്‍ഷിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Ernakulam, Kerala, BJP, Congress, Election, Trending, BJP's sweeping move to bring KV Thomas to party