» » » » » » » » പ്രചരണം വരെ തുടങ്ങിയ സുബ്ബയ്യ റൈയ്ക്ക് അവസാന നിമിഷം സീറ്റ് നിഷേധിച്ചതിന് പിന്നില്‍ മൂസ്ലിംലീഗ്; 82ല്‍ പിതാവ് രാമറൈ ചെയ്തതിനുള്ള പ്രതികാരം; വെളിപ്പെടുത്തലുമായി അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്:  (www.kvartha.com 19.03.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രചരണം വരെ തുടങ്ങിയ സുബ്ബയ്യ റൈയ്ക്ക് അവസാന നിമിഷം സീറ്റ് നിഷേധിച്ചതിന് പിന്നില്‍ മൂസ്ലിംലീഗ് എന്ന് അഡ്വ. കെ ശ്രീകാന്ത്. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം വെളിപ്പെടുത്തലുകള്‍ നടത്തിയത്. കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രചരണം വരെ തുടങ്ങിയ സുബ്ബയ്യറൈയ്ക്ക് അവസാന നിമിഷം സീറ്റ് നിഷേധിച്ചതിന് പിന്നില്‍ മൂസ്ലിംലീഗാണ്. 1982 ല്‍ മഞ്ചേശ്വരം സീറ്റ് ലീഗിന് വിട്ട് കോടുത്തതില്‍ പ്രതിഷേധിച്ച് ഐ രാമണ്ണ റൈ ചെര്‍ക്കളം അബ്ദുല്ലയ്‌ക്കെതിരെ റിബലായി മത്സരിച്ചിരുന്നു. അതിന്റെ വൈരാഗ്യം തീര്‍ക്കുകയാണ് ലീഗെന്നും ബിജെപി ജില്ല പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അവരുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ്സ് നേതൃത്വം വഴങ്ങിയത് കൊണ്ടാണ് സുബ്ബയ്യറൈയ്ക്ക് സീറ്റ് നിഷേധിച്ചത്. മുസ്ലിംലീഗിന്റെ പണാധിപത്യത്തിന് മുന്നില്‍ കോണ്‍ഗ്രസ്സ് നേതൃത്വം മുട്ടുമടക്കിയിരിക്കുകയാണെന്നും സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിക്കാനുള്ള ശേഷിയില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം ഇന്നെത്തി നില്‍ക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.Keywords: Kerala, kasaragod, News, Muslim-League, Politics, BJP, BJP revealed story behind UDF Kasargod seat issue 

About News Editor's desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal