Follow KVARTHA on Google news Follow Us!
ad

കേരള ഫീഡ്‌സിനെ തകര്‍ക്കാന്‍ സ്വകാര്യ കമ്പനികളുടെ ശ്രമമെന്ന് ആരോപണം

സംസ്ഥാന സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫീഡ്‌സ് ലിമിറ്റഡിനെ തകര്‍ക്കാനായി സ്വകാര്യ കമ്പനികള്‍ ശ്രമിക്കുന്നതായി ആരോപണം. News, Kerala, Press meet, Allegation against Private company by Kerala Feeds Ltd.
ഇരിങ്ങാലക്കുട: (www.kvartha.com 17.03.2019) സംസ്ഥാന സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫീഡ്‌സ് ലിമിറ്റഡിനെ തകര്‍ക്കാനായി സ്വകാര്യ കമ്പനികള്‍ ശ്രമിക്കുന്നതായി ആരോപണം. സര്‍ക്കാരില്‍ നിന്നും പ്രവര്‍ത്തനത്തിനായി സബസിഡിയോ ഗ്രാന്റോ വര്‍ക്കിങ്ങ് ക്യാപിറ്റലോ വാങ്ങിക്കാതെ സ്വന്തം മൂലധനത്താല്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് കേരള ഫീഡ്‌സിന് 27 കോടി സബ്‌സിഡി ലഭിച്ചതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കേരള ഫീഡ്‌സ് ചെയര്‍മാന് കെ.എസ്. ഇന്ദുശേഖരന്‍ നായര്‍, മാനേജിങ്ങ് ഡയറകടര്‍ ഡോ. ബി.ശ്രീകുമാര്‍, ബോര്‍ഡ് അംഗം സി.കെ. ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി.

ചില സ്വകാര്യ കമ്പനികളാണ് ഇതിനു പിന്നിലെന്നും കാലിത്തീറ്റ നിര്‍മ്മാണ മേഖലയുടെ ആധിപത്യം സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കാനുള്ള ശ്രമം നടത്തുകയാണെന്നും കേരള ഫീഡ്‌സ് അധികൃതര്‍ ആരോപിച്ചു. കേരള ഫീഡ്‌സീനു നിലവില്‍ ദിനം പ്രതി 1250 മെട്രിക് ടണ്‍ ഉല്‍പ്പാദനശേഷിയുണ്ട്. ഇരിങ്ങാലക്കുട, കല്ലേറ്റുംകരയിലെ പ്രധാന പ്ലാന്റിനു പുറമെ കരുനാഗപ്പിള്ളിയിലും കോഴിക്കോടും 300 മെട്രിക് ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റുകള്‍ നിലവിലുണ്ട്. അടുത്ത മാസം തൊടുപുഴയില്‍ 500 മെട്രിക് ടണ് ഉല്‍പ്പാദന ശേഷിയുള്ള പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംിക്കാനിരിക്കേ സ്വകാര്യ കമ്പനികള്‍ സജീവമായി രംഗത്തെത്തിയിരിക്കുന്നതായി എം.ഡി. ബി.ശ്രീകുമാര്‍ അറിയിച്ചു.

അസംസ്‌കൃത വസ്തുക്കളായി ചോളം, എണ്ണ രഹിതമായ പിണ്ണാക്ക്, പരുത്തിക്കുരു, സോയാബീന്‍ എന്നിയ്ക്കു പുറമെ മൊളാസസ് എന്നിവ ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ പാകപ്പെടുത്തിയാണ് കാലിത്തീറ്റകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് കാലിത്തിറ്റയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നത് കന്നുകാലികളുടെ പാല്‍ ഉല്‍പ്പാദന ക്ഷമതയുടെ അടിസ്ഥാനത്തില്‍ എലൈറ്റ്, റിച്ച് , മിടുക്കി എന്നീ ബ്രാന്‍ഡുകളിലാണ് കാലിത്തീറ നിലവില്‍ നല്‍കി വരുന്നത്. അടുത്ത തന്നെ ബൈപാസ് പ്രോട്ടീന്‍ അടങ്ങിയ പുതിയ ബ്രാന്‍ഡ് അടുത്ത മൂന്നു മാസത്തിനകം പുറത്തിറങ്ങും.

അസംകൃത വസ്തുക്കളുടെ വിലയില്‍ 40 ശതമാനം വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. കാലിത്തീറ്റിയുടെ വിലയില്‍ നേരിയ വിലവര്‍ധന വേണ്ടിവരും. എന്നാല്‍ അസംകൃത വസ്തുക്കളുടെ വില കുറയുന്നതിനനുസരിച്ച് വില കുറക്കുമെന്നും എം.ഡി. ബി .ശ്രീകുമാര്‍ അറിയിച്ചു. നിലവില്‍ ഒരു ബാഗിനു ശരാശരി 50 രൂപയോളം നഷ്ടം സഹിച്ചും മറ്റു കാലിത്തീറ്റ കമ്പനികളേക്കാള്‍ കുറഞ്ഞ വിലയിലാണ് കേരള ഫീഡ്‌സ് ഉല്‍പ്പന്നങ്ങള്‍ വിറ്റുവരുന്നത്.

അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധന കാരണം മൂന്നാം പാദത്തില്‍ 10 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിലവിലെ സാമ്പത്തികപ്രതിസന്ധികള്‍ മറുകടന്നു തോടുപുഴയിലെ പുതിയ പ്ലാന്റ് കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ 2020യില്‍ 1000 കോടിയുടെ വില്‍പ്പനയാണ് കേരള ഫീഡ്‌സ് ലക്ഷ്യമിടുന്നത്.. നിലവില്‍ മൂന്നു കേന്ദ്രങ്ങളിലായി 1500 ഓളം ജീവനക്കാരും 3000ഓളം ഡീലര്‍മാരും കേരള ഫീഡ്‌സിനുണ്ടെന്നും എം.ഡി.ബി.ശ്രീകുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, ഫാമുകള്‍, എന്നിവിടങ്ങളില്‍ കേരള ഫീഡ്‌സ് ആണ് മുഖ്യമായി കാലിത്തീറ്റ വിതരണം ചെയ്യുന്നത്. നിലവില്‍ കേരളത്തില്‍ കേരള ഫീഡ്‌സിനു പുറമെ കെ.എസ്, മില്‍മ എന്നിവയാണ് പ്രധാന കാലിത്തീറ്റ നിര്‍മ്മാണ കമ്പനികള്‍, കേരളത്തിനു പുറത്തു നിന്നുള്ള ഗോദറേജ്, അമൂല്‍,, എസ്.കെ.എം എന്നീ കമ്പനികള്‍ കേരളത്തില്‍ വേരുറപ്പിക്കാനുള്ള ശ്രമം തുടങ്ങിയട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Press meet,  Allegation against Private company by Kerala Feeds Ltd.
  < !- START disable copy paste -->