Follow KVARTHA on Google news Follow Us!
ad

അബുദാബിയില്‍ ഇടിമിന്നലില്‍ അപൂര്‍വ ഇനത്തില്‍പെട്ട 20 മില്യണ്‍ ദിര്‍ഹം വിലയുള്ള 50 പക്ഷികള്‍ ചത്തു

അബുദാബിയില്‍ ഇടിമിന്നലില്‍ അപൂര്‍വ ഇനത്തില്‍പെട്ട 20 മില്യണ്‍ Abu Dhabi, News, Dead, Burnt, Gulf, World,
അബുദാബി: (www.kvartha.com 26.03.2019) അബുദാബിയില്‍ ഇടിമിന്നലില്‍ അപൂര്‍വ ഇനത്തില്‍പെട്ട 20 മില്യണ്‍ ദിര്‍ഹം വിലയുള്ള 50 പക്ഷികള്‍ ചത്തു. ഇതോടെ ഫാം ഉടമയ്ക്ക്  40കോടിയോളം രൂപയാണ് നഷ്ടമായത് .
അബുദാബിയിലെ അല്‍ ദഫ്ര ഏരിയയില്‍ ഞയറാഴ്ച രാവിലെയാണ് സംഭവം. ഫാം ഉടമയായ ഖല്‍ഫാന്‍ ബിന്‍ ബുട്ടി അല്‍ ഖുബൈസിയുടെ അല്‍ ബയാനിലെ ഫാമിലാണ് ഒരൊറ്റ ഇടിമിന്നലില്‍ ഇത്രയും പക്ഷികള്‍ ചത്തൊടുങ്ങിയത്.

നിരവധി മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ള പക്ഷികളാണ് ഇടിമിന്നലില്‍ ചത്തതെന്നും അവ വിലമതിക്കാനാകാത്തതാണെന്നും ഫാം ഉടമയായ ഖുബൈസി അറബിക് പ്രസില്‍ പറഞ്ഞു. ചത്തതില്‍ ഒരു പക്ഷിക്ക് 10 മില്ല്യണ്‍ ദിര്‍ഹം വിലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

50 rare birds valued at Dh20 million killed in lightning at barn in Abu Dhabi,Abu Dhabi, News, Dead, Burnt, Gulf, World

ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനായി പക്ഷികള്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. ശക്തമായ ഇടിമിന്നലില്‍ പക്ഷികളുടെ കൂടുകള്‍ പൂര്‍ണമായും നശിച്ചുവെന്നും, ഇപ്പോള്‍ അവിടെ വെറും ചാരം
 മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും  വളരെ വേദനാജനകമായ കാഴ്ചയാണ് അതെന്നും ഖുബൈസി പറഞ്ഞു.

50 rare birds valued at Dh20 million killed in lightning at barn in Abu Dhabi,Abu Dhabi, News, Dead, Burnt, Gulf, World
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 50 rare birds valued at Dh20 million killed in lightning at barn in Abu Dhabi,Abu Dhabi, News, Dead, Burnt, Gulf, World.