Follow KVARTHA on Google news Follow Us!
ad

ഉത്സവം കഴിഞ്ഞ് മകനോടൊപ്പം ബൈക്കില്‍ മടങ്ങിയ യുവതി ദാരുണമായി മരിച്ചു

അണ്ടലൂര്‍ ക്ഷേത്രത്തില്‍ ഉത്സവം കണ്ട് മകനോടൊപ്പംThalassery, News, Kerala, Death, Accidental Death, bike, Injured, hospital
തലശ്ശേരി: (www.kvartha.com 21.02.2019) അണ്ടലൂര്‍ ക്ഷേത്രത്തില്‍ ഉത്സവം കണ്ട് മകനോടൊപ്പം ബൈക്കില്‍ മടങ്ങിയ യുവതി അപകടത്തില്‍ മരിച്ചു. കൈതേരി ആറങ്ങാട്ടേരിയിലെ കെ പി പവിത്രന്റെ ഭാര്യ പിണറായി പന്തക്കപ്പാറയിലെ കുഞ്ഞിംവീട്ടില്‍ ശ്രീജ (42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. മകന്‍ അഭിജിത്ത് ഓടിച്ചിരുന്ന ബൈക്ക് റോഡിലെ ഹംപില്‍ കയറി മറിയുകയായിരുന്നു.

റോഡില്‍ തെറിച്ചുവീണ് തലയ്ക്കു സാരമായി പരുക്കേറ്റ ശ്രീജയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ മരിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. പരേതനായ നാരായണന്‍ കാര്‍ത്യായനി ദമ്പതികളുടെ മകളാണ്. ശ്രീജയുടെ മകള്‍ അപര്‍ണ.


Keywords: Women dead in road accident, Thalassery, News, Kerala, Death, Accidental Death, bike, Injured, Hospital.