Follow KVARTHA on Google news Follow Us!
ad

ഫിസാറ്റ് ഒരുക്കിയ മൂന്നു സ്‌നേഹ വീടുകളുടെ താക്കോല്‍ ദാനം 23ന്

ഫിസാറ്റ് എഞ്ചിനീയറിംഗ് കോളജ് പ്രളയ പുനരധിവാസ പ്രവര്‍ത്തങ്ങളുടെ ഭാഗമായിAngamali, News, Education, Technology, Engineers, House, Students, Kerala,
അങ്കമാലി: (www.kvartha.com 22.02.2019) ഫിസാറ്റ് എഞ്ചിനീയറിംഗ് കോളജ് പ്രളയ പുനരധിവാസ പ്രവര്‍ത്തങ്ങളുടെ ഭാഗമായി പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച മൂന്നു സ്‌നേഹ വീടുകളുടെ താക്കോല്‍ ദാനം 23ന് വൈകിട്ട് ആറുമണിക്ക് നടക്കും. സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അങ്കമാലി ഇടത്തോട് പാടം കോളനിയില്‍ വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കും.

റോജി എം ജോണ്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പുനര്‍ജനി എന്ന പ്രളയാനന്തര അതിജീവനത്തിന്റെ മഹത്തായ ഫിസാറ്റ് മാതൃക വഴി പ്രളയത്തില്‍ ഏറെ നാശ നഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്ന ഇടത്തോട് പാടം കോളനി, ചാര്‍ക്കോള, കയ്യെത്തുംകുഴി കോളനി എന്നിവിടങ്ങളിലെ മുന്നൂറ് കുടുംബങ്ങളുടെ പുനരുദ്ധാരണവും മൂന്ന് പുതിയ വീടുകളുടെ നിര്‍മാണവും ഫിസാറ്റ് എഞ്ചിനീയറിംഗ് കോളജിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാവുകയാണ്.

The key of three lovely houses made by FISAT on February  23rd, Angamali, News, Education, Technology, Engineers, House, Students, Kerala.

മൂന്ന് വീടുകളുടെ നിര്‍മാണത്തിനായി ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ രൂപയാണ് ഫിസാറ്റ് ചിലവഴിച്ചത്. കൂടാതെ മഹാ പ്രളയത്തില്‍ നാശ നഷ്ടം വന്നു പോയ ഈ കോളനികളിലെ മുന്നൂറ് വീടുകളുടെ പുനര്‍ നിര്‍മാണം ഫിസാറ്റ് പൂര്‍ത്തിയാക്കി വീടുകള്‍ നേരത്തെ കൈമാറിയിരുന്നു.

ചടങ്ങില്‍ ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, അങ്കമാലി മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ എം എ ഗ്രേസി , ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പി ടി പോള്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ഫിസാറ്റിലെ വിദ്യാര്‍ഥികള്‍ ഒരുക്കുന്ന കലാ സന്ധ്യയും അരങ്ങേറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: The key of three lovely houses made by FISAT on February  23rd, Angamali, News, Education, Technology, Engineers, House, Students, Kerala.