» » » » » » » » അര്‍ധരാത്രിയില്‍ ശ്മശാനത്തിലെത്തുന്ന ഇയാളുടെ ഇഷ്ടഭക്ഷണം പാതിവെന്ത മനുഷ്യമാംസം

തിരുനല്‍വേലി: (www.kvartha.com 05.02.2019) അര്‍ധരാത്രിയില്‍ ശ്മശാനത്തിലെത്തുന്ന ഇയാളുടെ ഇഷ്ടഭക്ഷണം പാതിവെന്ത മനുഷ്യമാംസം. ശ്മശാനത്തില്‍ നിന്ന് പാതിവെന്ത മനുഷ്യ ശരീരം ഭക്ഷിച്ച യുവാവിനെ ഒടുവില്‍ നാട്ടുകാര്‍ കൈയ്യോടെ പിടിച്ച് പോലീസിന് കൈമാറി. തമിഴ്‌നാട്ടിലെ തിരുനല്‍വേലിയിലെ വസുദേവനല്ലൂര്‍ എന്ന ഗ്രാമത്തിലെ ശ്മശാനത്തില്‍ നിന്നാണ് എസ്.മുരുകേശന്‍ എന്ന യുവാവ് പിടിയിലായത്.

ശനിയാഴ്ച മരണപ്പെട്ട ടി രാമനാഥപുരം സ്വദേശിനിയായ 70കാരിയുടെ മൃതദേഹം വസുദേവനല്ലൂരിലെ ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ശ്മശാനത്തിലെത്തിയ മുരുകേശന്‍ മൃതദേഹത്തിന്റെ ശരീരഭാഗം കൈവശമുണ്ടായിരുന്ന വാളുകൊണ്ട് അറുത്തെടുത്ത് ഭക്ഷിക്കുകയായിരുന്നു.

Tamil Nadu man caught eating human flesh in crematorium, sent to mental asylum, Crime, Criminal Case, Arrested, Police, Dead Body, National

സംഭവം ശ്മശാനത്തിന് സമീപത്തിലൂടെ പോയ ചിലരുടെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും ശ്മശാനം സൂക്ഷിപ്പുകാരന്‍ എന്തോ ജോലി ചെയ്യുകയാണെന്ന് കരുതി. പിന്നീട് അടുത്തെത്തിയപ്പോഴാണ് ചാരം മാറ്റിയ ശേഷം പാതിവെന്ത നിലയിലുള്ള മനുഷ്യ മാംസം കഴിക്കുന്ന മുരുഗേഷനെ കാണുന്നത്. ഇയാളുടെ കയ്യില്‍ മാംസം മുറിച്ചെടുക്കാനായി ഒരു അരിവാളുമുണ്ടായിരുന്നു.

ശവശരീരത്തില്‍ നിന്ന് മാംസം മുറിച്ചെടുത്ത് കഴിക്കുന്നത് കണ്ടപ്പോള്‍ ആളുകള്‍ കല്ലെറിയുകയും ബഹളം വെച്ച് മൃതശരീരം തിന്നുന്നത് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പിന്തിരിയാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ പോലീസ് എത്തിയപ്പോഴേക്കും ഇയാള്‍ ബോധരഹിതനായി നിലത്ത് കിടക്കുകയായിരുന്നു.

രാമനാഥപുരത്ത് ദിവസവേതനത്തിന് ജോലി ചെയ്യുന്നയാളാണ് മുരുകേശനെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മയക്കുമരുന്നിന് അടിമപ്പെട്ടതോടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. തുടര്‍ന്നാണ് മുരുകേശന്‍ അലഞ്ഞുതിരിഞ്ഞ് നടക്കാന്‍ തുടങ്ങിയത്.

ശ്മശാനത്തിന്റെ പുറത്ത് മനുഷ്യമാംസത്തിന്റെ അവശിഷ്ടങ്ങള്‍ പലപ്പോഴും കാണാറുണ്ടെങ്കിലും തെരുവ് നായ്ക്കള്‍ കടിച്ചെടുത്ത് കൊണ്ടുവന്നതാകാമെന്നാണ് ആളുകള്‍ കരുതിയിരുന്നത്. എന്നാല്‍ മുരുകേശനാണ് ഇതിന് പിന്നിലെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ സംശയിക്കുന്നത്. മുരുകേശനെ അറസ്റ്റ് ചെയ്ത ശേഷം കില്‍പ്പോക്കിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.


Keywords: Tamil Nadu man caught eating human flesh in crematorium, sent to mental asylum, Crime, Criminal Case, Arrested, Police, Dead Body, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal