Follow KVARTHA on Google news Follow Us!
ad

മദീനയിലെ ശക്തമായ മഴയില്‍ ഒരു മരണം; കാണാതായ ആള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു

മദീനയിലെ ശക്തമായ മഴയില്‍ ഒരാള്‍ മരിച്ചു. അല്‍ഉല മേഖലക്ക് പടിഞ്ഞാറ് വാദി ഫദ്‌ലില്‍ കാണാതായ രണ്ട് News, Madeena, Rain, Gulf, Death, Obituary, Missing,
മദീന:(www.kvartha.com 10/02/2019) മദീനയിലെ ശക്തമായ മഴയില്‍ ഒരാള്‍ മരിച്ചു. അല്‍ഉല മേഖലക്ക് പടിഞ്ഞാറ് വാദി ഫദ്‌ലില്‍ കാണാതായ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ ആള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മദീന മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയില്‍ വന്‍ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. സഹായം തേടി നിരവധി കോളുകളെത്തിയതായി മദീന സിവില്‍ ഡിഫന്‍സ് വക്താവ് ഖാലിദ് അല്‍ജുഹ്‌നി പറഞ്ഞു.

 News, Madeena, Rain, Gulf, Death, Obituary, Missing, Saudi Arabia: Massive rainfall hits Madeena

സുരക്ഷ ഹെലികോപ്ടറിന്റെ സഹായത്തോടെ സിവില്‍ ഡിഫന്‍സ് താഴ്‌വരകളിലും മറ്റും തെരച്ചില്‍ തുടരുകയാണ്. ഏകദേശം 100 ലധികം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി. യാമ്പു മേഖലയില്‍ 14 ഓളം കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. നിരവധി പേരാണ് വെള്ളത്തില്‍ കുടുങ്ങിയത്.

മദീനയുടെ വടക്ക്, പടിഞ്ഞാറ്, കിഴക്ക് എതാണ്ട് എല്ലാ പ്രദേശങ്ങളിലും നല്ല മഴയാണുണ്ടായത്. 111 പേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. വീടുകള്‍ക്കും നാശനഷ്ടമുണ്ട്. ചിലയിടങ്ങളില്‍ ഷോക്കേറ്റ സംഭവവുമുണ്ടായി. പോലീസുമായി സഹകരിച്ച് മുന്‍കരുതലെന്നോണം ആറ് റോഡുകള്‍ അടച്ചതായും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.

മഴ ദുരിത ബാധിത പ്രദേശങ്ങള്‍ എത്രയും വേഗം പൂര്‍വ സ്ഥിതിയിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് നടപടി സ്വീകരിക്കാന്‍ മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. മേഖലയിലെ സ്ഥിതിഗതികള്‍ ഗവര്‍ണര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, മഴവെള്ളം നീക്കം ചെയ്യാനും റോഡിലെ മണ്ണും ചെളിയും നീക്കം ചെയ്യാനും അതതു മുനിസിപ്പാലിറ്റിക്ക് കീഴില്‍ ജോലികള്‍ നടന്നു വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Madeena, Rain, Gulf, Death, Obituary, Missing, Saudi Arabia: Massive rainfall hits Madeena