Follow KVARTHA on Google news Follow Us!
ad

വാലന്റൈന്‍സ് ഡേയ്ക്ക് ബെസ്റ്റ് ഡേയ്‌സ് ഓഫറുമായി സാംസങ്

വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് സാംസങ് ബെസ്റ്റ് ഡേയ്‌സ് ഓഫര്‍ Kochi, News, Business, Technology, Mobile Phone, Kochi, Kerala
കൊച്ചി: (www.kvartha.com 14.02.2019) വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് സാംസങ് ബെസ്റ്റ് ഡേയ്‌സ് ഓഫര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വിവിധ മേഡലുകള്‍ക്ക് വലിയ വിലക്കുറവ് ലഭിക്കും. 8ജിബി/512ജിബി വരെയുള്ള ഗാലക്‌സി നോട്ട്9 ഫോണ്‍ 7000 രൂപ ക്യാഷ്ബാക്കോട് കൂടി 77,900 രൂപക്ക് ലഭിക്കും. ഗാലക്‌സി എസ്9+ 64ജിബി, 128ജിബി, 256ജിബി മോഡലുകള്‍ 7000 രൂപയോളം വിലക്കുറവോടെ യഥാക്രമം 57,900 രൂപ, 61,900 രൂപ, 65,900 രൂപ എന്നീ വിലകളില്‍ ലഭിക്കും.

എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗാലക്‌സി നോട്ട്9ന് 6000 രൂപയുടെയും എസ്9+ന് 4000 രൂപയുടേയും അധിക ക്യാഷ്ബാക്ക് ലഭിക്കും. വാലന്റൈന്‍സ് ഡേയുടെ ഭാഗമായി ഗാലക്‌സി നോട്ട്9ന് 8000 രൂപയുടെയും എസ്9+ന് 6000 രൂപയുടെയും എച്ച്ഡിഎഫ്‌സി ക്യാഷ്ബാക്ക് ലഭിക്കും.

 Samsung ‘Best Days’ Valentine’s Day offer: Rs 7,000 off on Galaxy S9+, Galaxy Note 9 deals, Kochi, News, Business, Technology, Mobile Phone, Kochi, Kerala.

സാംസങ് ഫോണുകള്‍ അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യവും ലഭിക്കും. ഇതിന് 9000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ബോണസ് ഉണ്ടായിരിക്കും. ഗാലക്‌സി നോട്ട്9 വാങ്ങുമ്പോള്‍ നിരവധി ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 128ജിബി, 512ജിബി മോഡലുകള്‍ വാങ്ങുമ്പോള്‍ യഥാക്രമം 24,990 രൂപയുടെയും 9,999 രൂപയുടെയും മൂല്യമുള്ള ഗാലക്‌സി വാച്ചുകള്‍ ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Samsung ‘Best Days’ Valentine’s Day offer: Rs 7,000 off on Galaxy S9+, Galaxy Note 9 deals, Kochi, News, Business, Technology, Mobile Phone, Kochi, Kerala.