Follow KVARTHA on Google news Follow Us!
ad

കടമെടുത്ത 6കോടി തിരിച്ചുനല്‍കിയില്ല; എന്‍ആര്‍ഐ ബിസിനസുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊന്നു; റിയല്‍ എസ്റ്റേറ്റ് ബിസിനിസുകാരായ 2 പേര്‍ അറസ്റ്റില്‍

കടമെടുത്ത ആറുകോടി തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് എന്‍ആര്‍ഐ Business Man, Business, Dead, Dead Body, Murder, Crime, Criminal Case, Police, Arrested, National,
വിജയവാഡ: (www.kvartha.com 06.02.2019) കടമെടുത്ത ആറുകോടി തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് എന്‍ആര്‍ഐ ബിസിനസുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊന്നു. ബിസിനസുകാരനായ ചിഗുരുപതി ജയറാമാണ് (55) കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരാണെന്ന് പോലീസ് അറിയിച്ചു. ഇവരില്‍ നിന്നാണ് ജയറാം പണം വായ്പയെടുത്തത്. സംഭവത്തെ തുടര്‍ന്ന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ രാകേഷ് റെഡ്ഢി, ഇയാളുടെ ഡ്രൈവര്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

ഇക്കഴിഞ്ഞ ജനുവരി 31 നാണ് വിജയവാഡക്ക് സമീപം നന്ദിയഗാമ ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ ജയറാമിനെ കണ്ടെത്തിയത്. ഫ്‌ളോറിഡയില്‍ ബിസിനസുകാരനായ ഇയാള്‍ തെലുഗു ചാനലായ എക്‌സ്പ്രസ് ടി.വിയുടെ മാനേജിങ് ഡയറക്ടറും കോസ്റ്റല്‍ ബാങ്ക് എന്ന കമ്പനിയുടെ ഡയറക്ടറുമാണ്.

NRI Found Dead In Andhra Pradesh Was Honey-Trapped, Killed Over Loan, Business Man, Business, Dead, Dead Body, Murder, Crime, Criminal Case, Police, Arrested, National

ബിസിനസിനായി രാകേഷ് റെഡ്ഢിയില്‍ നിന്നും ആറു കോടി ജയറാം വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് റെഡ്ഢി നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങിയതോടെ ജയറാം ഫോണ്‍ എടുക്കാതെയായി. തുടര്‍ന്ന് റെഡ്ഡി മറ്റൊരു നമ്പറില്‍ വാട്‌സാപ്പ് വഴി ജയറാമിനോട് ചാറ്റ് ചെയ്യാന്‍ തുടങ്ങി.

താന്‍ സ്ത്രീയാണെന്ന വ്യാജേനയായിരുന്നു ചാറ്റിംഗ്. മുഖചിത്രമായി നല്‍കിയിരുന്നതും സ്ത്രീയുടെ ചിത്രമാണ്. ബന്ധം ദൃഢമായതോടെ വീട്ടിലേക്ക് തനിച്ച് വരാന്‍ റെഡ്ഡി ആവശ്യപ്പെട്ടു. യുവതിയുടെ ജൂബിലി ഹില്‍സിലേക്കുള്ള വീട്ടിലേക്ക് പുറപ്പെട്ട ജയറാമിനെ വഴിമധ്യേ ഡ്രൈവറുമായി ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയ ശേഷം പണം തിരികെ ആവശ്യപ്പെട്ടു. ജയറാമിന്റെ കൈയ്യില്‍ പണമില്ലെന്ന് അറിഞ്ഞതോടെ ക്രൂരമായി മര്‍ദിച്ചശേഷം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയറാം കാറില്‍വെച്ചുതന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

റെഡ്ഡിയും ജയ്‌റാമും തമ്മില്‍ സാമ്പത്തിക ഇടപടുകള്‍ നടന്നിരുവെന്ന ബന്ധുവിന്റെ മൊഴിയാണ് പോലീസ് അന്വേഷണം റെഡ്ഡിയിലേക്കും ഡ്രൈവറിലേക്കും എത്തിച്ചത്. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NRI Found Dead In Andhra Pradesh Was Honey-Trapped, Killed Over Loan, Business Man, Business, Dead, Dead Body, Murder, Crime, Criminal Case, Police, Arrested, National.