Follow KVARTHA on Google news Follow Us!
ad

ലോകത്തിലെ ഏറ്റവും വില കുറഞ്ഞതും കൈയ്യിലൊതുങ്ങുന്നതുമായ വാട്ടര്‍ ഫില്‍ട്ടറുമായി യുവ മെക്കാനിക്കല്‍ എഞ്ചിനീയര്‍

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കൈയ്യിലൊതുങ്ങുന്ന വാട്ടര്‍ ഫില്‍ട്ടര്‍ എന്ന Karnataka, News, National, Water, Engineers, Technology, Business, Media, Video
ബെല്‍ഗാവി: (www.kvartha.com 22.02.2019) ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കൈയ്യിലൊതുങ്ങുന്ന വാട്ടര്‍ ഫില്‍ട്ടര്‍ എന്ന കണ്ടുപിടുത്തത്തിലൂടെ ഏവര്‍ക്കും പ്രിയങ്കരനാവുകയാണ് നിരഞ്ജന്‍ കരാഗി. 23 വയസുള്ള മെക്കാനിക്കല്‍ എഞ്ചിനീയറായ നിരഞ്ജന്‍ ലോകത്തിനു മുന്നില്‍ കാഴ്ചവെച്ചത് ജലം ശുദ്ധീകരിക്കാനുള്ള ലോകത്തിലെ ഏറ്റവും വില കുറഞ്ഞ വാട്ടര്‍ ഫില്‍ട്ടര്‍ ആണ്.

ഏതു സാധാരണക്കാരനും വാങ്ങാവുന്ന കുറഞ്ഞ വിലയായ 30 രൂപയാണ് ഇതിന് വില. 100 തവണയായാലും ഈ ഫില്‍ട്ടര്‍ ഏതു ബോട്ടിലിലും യോജിപ്പിക്കാവുന്നതാണ്. കുറഞ്ഞ ചെലവില്‍ നമുക്കു ലഭിക്കുന്നതോ 99% ബാക്ടീരിയയും ജലത്തിലെ അസുഖത്തിനു കാരണമാകുന്ന മാലിന്യങ്ങളും മാറ്റി നിര്‍ത്തപ്പെട്ട ശുദ്ധജലം.

 Niranjan Karagi’s Nirnal world’s cheapest portable water filter, Karnataka, News, National, Water, Engineers, Technology, Business, Media, Video

കൈയ്യിലൊതുങ്ങുന്നതും വീണ്ടും ഉപയോഗിക്കാവുന്നതും ആരോഗ്യം പ്രധാനം ചെയ്യുന്നതുമാണ് ഈ വാര്‍ട്ടര്‍ ഫില്‍ട്ടര്‍. പഠന കാലത്ത് ചെറിയ കുട്ടികള്‍ പ്ലേഗ്രൗണ്ടില്‍ വെച്ച് അവരുടെ പ്ലാസ്റ്റിക് ബോട്ടിലുകളില്‍ സുരക്ഷിതമല്ലാത്ത പൈപ്പുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് കുടിക്കുന്നത് നിരഞ്ജന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 

സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന എന്തെങ്കിലും ചെയ്യണമെന്ന ചിന്താഗതിക്കൊടുവിലാണ് നിരഞ്ജന് ഈ വാര്‍ട്ടര്‍ ഫില്‍ട്ടര്‍ എന്ന ആശയത്തിലെത്താന്‍ കഴിഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലില്‍ ഇപ്പോള്‍ വൈറലാകുന്നു.


Keywords: Niranjan Karagi’s Nirnal world’s cheapest portable water filter, Karnataka, News, National, Water, Engineers, Technology, Business, Media, Video.