Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ വിവാഹതട്ടിപ്പ് നടത്തിയതായി ആരോപിച്ച് യുവതി രംഗത്ത്; പിതാവിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണം അട്ടിമറിച്ചതായും ആക്ഷേപം

കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ വിവാഹതട്ടിപ്പ് നടത്തിയതായി ആരോപിച്ച് യുവതി Thiruvananthapuram, News, Politics, Marriage, Religion, Cheating, Case, Complaint, Police, Woman, Kerala,
തിരുവനന്തപുരം: (www.kvartha.com 09.02.2019) കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ വിവാഹതട്ടിപ്പ് നടത്തിയതായി ആരോപിച്ച് യുവതി രംഗത്ത്. പിതാവിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണം അട്ടിമറിച്ചുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് മുന്‍ ജില്ലാ അധ്യക്ഷനുമായ കെ.എസ്. അനിലിന്റെ മകന്‍ അമലിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. രണ്ട് ഭാര്യമാരും കുട്ടികളുമുള്ള അമല്‍ ഇക്കാര്യം മറച്ച് വെച്ച് യുവതിയെ വിവാഹത്തട്ടിപ്പിന് ഇരയാക്കിയെന്നാണ് പരാതി. നെയ്യാറ്റിന്‍കര സ്വദേശിയായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

Marriage Fraud Case Against Congress Leader And Son, Thiruvananthapuram, News, Politics, Marriage, Religion, Cheating, Case, Complaint, Police, Woman, Kerala

അതേ സമയം പനമ്പള്ളി സ്വദേശിയായ മറ്റൊരു യുവതിയെ വിവാഹം ചെയ്ത വിവരങ്ങളടക്കം പോലീസില്‍ പരാതിപ്പെട്ടിട്ടും പിതാവിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും യുവതി ആരോപിക്കുന്നു. തുടര്‍ന്ന് യുവതി ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

2015 ജൂലൈയിലായിരുന്നു നെയ്യാറ്റിന്‍കര സ്വദേശിയായ യുവതിയെ അമല്‍ വിവാഹം ചെയ്തത്. അമലിന് വിദേശത്താണ് ജോലി എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്. പിന്നീട് യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ അമല്‍ വാങ്ങുകയും വിദേശത്തേക്കാണെന്ന വ്യാജേന എറണാകുളത്തേക്ക് പോകുകയുമായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം തിരികെയെത്തിയ അമല്‍ യുവതിയെ സ്ത്രീധനത്തെച്ചൊല്ലി മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Marriage Fraud Case Against Congress Leader And Son, Thiruvananthapuram, News, Politics, Marriage, Religion, Cheating, Case, Complaint, Police, Woman, Kerala.