» » » » » » » » » » » » » » സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസ് കോടതിയിലെത്തി; ലാബ് റിപ്പോര്‍ട്ട് പുറത്ത്

ഷാര്‍ജ: (www.kvartha.com 06.02.2019) പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഗര്‍ഭിണിയാവുകയും ചെയ്ത കേസ് ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍. ജിസിസി പാസ്‌പോര്‍ട്ടുള്ള സൈനികനും ജിസിസി സ്വദേശിനിയായ പെണ്‍കുട്ടിയും ഉള്‍പ്പെട്ട കേസാണ് കോടതിയില്‍ എത്തിയത്.

ഗര്‍ഭിണിയായ പെണ്‍കുട്ടി സ്‌കൂളില്‍ ബോധരഹിതയായി വീണതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം പുറം ലോകം അറിഞ്ഞത്. പെണ്‍കുട്ടിയെ അധ്യാപിക ആശുപത്രിയില്‍ എത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ലാബ് റിപ്പോര്‍ട്ടിലാണ് വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന്, പെണ്‍കുട്ടിയെ ദുബൈ പോലീസിന് കൈമാറുകയായിരുന്നു.

Man, teenage girl in UAE charged for having immoral out of wedlock, Sharjah, News, Pregnant Woman, Crime, Criminal Case, Student, Court, Police, Case, Gulf, World.

പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ബന്ധുവായ യുവാവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പെണ്‍കുട്ടി പറയുന്നത്. ഇയാള്‍ക്ക് തന്നെ ഇഷ്ടമാണെന്നും പക്ഷേ, വിവാഹം കഴിക്കാന്‍ വീട്ടില്‍ അനുവാദം ചോദിക്കാന്‍ സാധിക്കില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാവ് ഈ ബന്ധം സ്വീകരിക്കില്ല എന്നതാണ് അതിന് കാരണമായി പറഞ്ഞത്.

എന്നാല്‍, ഉടന്‍ വിവാഹം കഴിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിക്ക് രേഖാമൂലം ഉറപ്പു കൊടുത്തിരുന്നു. മാതാവിന്റെയോ സഹോദരിമാരുടെയോ അറിവില്ലാതെ ഇയാള്‍ പല തവണ വീട്ടില്‍ വന്നിരുന്നുവെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും വിദ്യാര്‍ഥിനി സമ്മതിച്ചു.

എന്നാല്‍ കോടതിയില്‍ യുവാവ് കാര്യങ്ങള്‍ നിഷേധിച്ചു. വിദ്യാര്‍ഥിനിയുമായി അത്തരം ബന്ധമില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പക്ഷേ, ലാബ് പരിശോധനയില്‍ യുവാവ് പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് വ്യക്തമായി.

അതേസമയം കേസില്‍ അകപ്പെട്ടതോടെ ജുവനൈല്‍ സെന്ററില്‍ കഴിയുന്ന മകളെ വിട്ടയക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു. പക്ഷേ, കോടതി ജാമ്യം അനുവദിച്ചില്ല. ജിസിസി സ്വദേശിയായ പിതാവും അറബ് സ്വദേശിയായ മാതാവും വിവാഹ മോചിതരാണെന്നും പെണ്‍കുട്ടിയുടെ ഈ അവസ്ഥ യുവാവ് ചൂഷണം ചെയ്യുകയായിരുന്നുവെന്നും ബന്ധുവായ വ്യക്തി കോടതിക്ക് പുറത്ത് ആരോപിച്ചു.


Keywords: Man, teenage girl in UAE charged for having immoral out of wedlock, Sharjah, News, Pregnant Woman, Crime, Criminal Case, Student, Court, Police, Case, Gulf, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal