Follow KVARTHA on Google news Follow Us!
ad

മകളെ പീഡിപ്പിച്ച കേസില്‍ എയ്ഡ്‌സ് രോഗിയായ പിതാവിന് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും

മകളെ പീഡിപ്പിച്ച കേസില്‍ എയ്ഡ്‌സ് രോഗിയായ പിതാവിന് കോടതി ജീവപര്യന്തവുംAlappuzha, News, Local-News, Court, Molestation, Crime, Criminal Case, Life Imprisonment, Kerala,
ആലപ്പുഴ: (www.kvartha.com 12.02.2019) മകളെ പീഡിപ്പിച്ച കേസില്‍ എയ്ഡ്‌സ് രോഗിയായ പിതാവിന് കോടതി ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്എച്ച് പഞ്ചാപകേശനാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള എല്ലാ കാര്യങ്ങളിലും സംരക്ഷണം നല്കണമെന്നും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് കോടതി പ്രത്യേക നിര്‍ദേശം നല്കി.

പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണം. ഐപിസി 376 (2 എഫ്) പ്രകാരം ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ഐപിസി 376 (എന്‍) പ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. കുടുംബത്തോടൊപ്പം ബോംബൈയില്‍ താമസിക്കുകയായിരുന്ന പ്രതിക്കും ഭാര്യയ്ക്കും എയ്ഡ്‌സ് പിടിപെടുകയും ഭാര്യ മരിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച് വന്ന ഇയാള്‍ മക്കള്‍ക്കൊപ്പമായിരുന്നു താമസം. അതിനിടെയാണ് പീഡനം.

HIV +ve man sentenced for life for raping daughter,Alappuzha, News, Local-News, Court, Molestation, Crime, Criminal Case, Life Imprisonment, Kerala.

19 വയസ് പ്രായമുണ്ടായിരുന്ന മകള്‍ 2013 ലാണ് വളരെ ചെറുപ്പം മുതല്‍ അച്ഛന്‍ തന്നെ പീഡിപ്പിക്കുന്ന വിവരം അങ്കണവാടി വര്‍ക്കറോട് പറഞ്ഞു. തുടര്‍ന്ന് അങ്കണവാടി വര്‍ക്കര്‍ ജില്ല കുടുംബശ്രീ മിഷന്‍ കോ ഓര്‍ഡിനേറ്ററെ വിവരം അറിയിക്കുകയും അവര്‍ ചെങ്ങന്നൂര്‍ പോലീസിന് വിവരം നല്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: HIV +ve man sentenced for life for raping daughter,Alappuzha, News, Local-News, Court, Molestation, Crime, Criminal Case, Life Imprisonment, Kerala.