Follow KVARTHA on Google news Follow Us!
ad

മംഗളൂരു വിമാനത്താവളത്തില്‍ വീട്ടമ്മയുടെ പാസ്‌പോര്‍ട്ട് കീറിയ സംഭവം; പ്രതിഷേധങ്ങള്‍ കനത്തതോടെ വാര്‍ത്ത ഏറ്റെടുത്ത് ഗള്‍ഫിലെ മുഖ്യധാര മാധ്യമവും

മംഗളൂരു വിമാനത്താവളത്തില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്രയ്ക്കെത്തിയ വീട്ടമ്മയുടെ പാസ്പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ കീറിയ സംഭവത്തില്‍ പ്രതിഷേധം Dubai, Gulf, News, kasaragod, Mangalore, Expat's passport torn at Mangalore : Gulf news make news
ദുബൈ: (www.kvartha.com 14.02.2019) മംഗളൂരു വിമാനത്താവളത്തില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്രയ്ക്കെത്തിയ വീട്ടമ്മയുടെ പാസ്പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ കീറിയ സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ ഗള്‍ഫിലെ മുഖ്യധാര മാധ്യമമായ ഗള്‍ഫ് ന്യൂസും വാര്‍ത്ത ഏറ്റെടുത്തു. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കാസര്‍കോട് കീഴൂര്‍ സ്വദേശി ഹാഷിമിന്റെ ഭാര്യ റുബീനയ്ക്കാണ് മംഗളൂരു വിമാനത്താവള അധികൃതരുടെ ഭാഗത്തു നിന്നും കൈപ്പേറിയ അനുഭവമുണ്ടായത്.

മക്കളായ ഫാത്വിമ (നാലു വയസ്), നൂറ (എട്ടുമാസം) എന്നിവര്‍ക്കൊപ്പം ദുബൈയിലേക്ക് പോകാനായി മംഗളൂരു വിമാനത്താവളത്തിലെത്തിയതായിരുന്നു റുബീന. വീട്ടില്‍ നിന്ന് യാത്ര തുടങ്ങി എയര്‍പോര്‍ട്ടില്‍ കാറില്‍ നിന്ന് ഇറങ്ങുന്നതുവരെ പാസ്പോര്‍ട്ട് നല്ല രീതിയിലായിരുന്നു. പാസ്പോര്‍ട്ടും ടിക്കറ്റും ആദ്യ ചെക്കിങ്ങിനായി ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. വളരെ തന്ത്രപരമായി ട്രോളി എടുത്തു വരാന്‍ എന്ന് പറഞ്ഞ് യുവതിയെ അവിടെ നിന്ന് ഒഴിവാക്കുകയും, തിരിച്ചു വന്നപ്പോള്‍ യുവതിയുടെയും രണ്ടു മക്കളുടെയും പാസ്പോര്‍ട്ട് തിരിച്ചുനല്‍കുകയും ചെയ്തു.

അവിടെനിന്ന് ബോഡിംഗ് പാസ് എടുക്കാനായി പാസ്പോര്‍ട്ട് നല്‍കിയപ്പോഴാണ് പാസ്പോര്‍ട്ട് രണ്ട് കഷണങ്ങളായി കീറി കളഞ്ഞ കാര്യം വീട്ടമ്മയ്ക്ക് മനസിലായത്. പാസ്‌പോര്‍ട്ട് കീറിയതു മൂലം വലിയ ബുദ്ധിമ്മുട്ടാണ് വീട്ടമ്മയ്ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും അനുഭവിക്കേണ്ടി വന്നത്. ഈ പാസ്പോര്‍ട്ട് കൊണ്ട് യാത്ര അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തിരുന്നു. പാസ്പോര്‍ട്ട് ഇവിടെ നിന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരഞ്ഞു പറഞ്ഞിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നും വളരെ ക്രൂരമായാണ് എയര്‍പോര്‍ട്ട് അധികൃതര്‍ തന്നോട് പെരുമാറിയതെന്നും വീട്ടമ്മ നേരത്തെ അറിയിച്ചിരുന്നു.



ഒരു സ്ത്രീയെന്ന പരിഗണന പോയിട്ട് രണ്ട് കൈകുഞ്ഞുങ്ങള്‍ ഉണ്ട് എന്ന മനുഷ്യത്വപരമായ പരിഗണന പോലും എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയില്ലെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു. ഒടുവില്‍ ഉന്നത എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരെ കാണുകയും കേണപേക്ഷിച്ചു കാര്യങ്ങള്‍ പറയുകയും ചെയ്തപ്പോള്‍ ദുബൈ എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി അയച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ല എന്ന് ഒരു പേപ്പറില്‍ എഴുതി ഒപ്പിട്ടു തന്നാല്‍ മാത്രം യാത്ര തുടരാമെന്നറിയിച്ചതിനെ തുടര്‍ന്ന് ഇങ്ങനെ ചെയ്ത ശേഷമാണ് വീട്ടമ്മ യാത്ര തുടര്‍ന്നത്.

അതേസമയം ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ വളരെ മാന്യമായ രീതിയില്‍ പെരുമാറുകയും അടുത്ത യാത്രയ്ക്ക് മുമ്പായി പാസ്പോര്‍ട്ട് മാറ്റണമെന്നുള്ള ഉപദേശം നല്‍കുകയും ചെയ്തതായി വീട്ടമ്മ കൂട്ടിച്ചേര്‍ത്തു. മംഗളൂരു എയര്‍പോര്‍ട്ട് അധികൃതരുടെ ഇത്തരം ക്രൂരവിനോദങ്ങള്‍ ഇതാദ്യമല്ല. മുമ്പും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. നേരത്തെ ചെര്‍ക്കളയിലെ ഹസന്‍കുട്ടിയുടെ പാസ്പോര്‍ട്ടിലെ വിസ പേജ് കീറിയ സംഭവവമുണ്ടായിട്ടുണ്ട്. മംഗളൂരു വിമാനത്താവള അധികൃതര്‍ക്കെതിരെ ജനരോഷമുയരുന്ന സാഹചര്യത്തിലാണ് സംഭവം ഏറ്റെടുത്ത് ഗള്‍ഫ് ന്യൂസും വാര്‍ത്തയാക്കിയിരിക്കുന്നത്. വിമാനത്താവള അധികൃതരുടെ ഇത്തരം ക്രൂരസമീപനങ്ങള്‍ക്ക് അറുതിയുണ്ടാകണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, News, kasaragod, Mangalore, Expat's passport torn at Mangalore : Gulf news make news