Follow KVARTHA on Google news Follow Us!
ad

ഇസ്ലാമിനെ നിശിതമായി വിമര്‍ശിച്ചിരുന്ന മുന്‍കാല ഡച്ച് രാഷ്ട്രീയ നേതാവ് ഒടുവില്‍ ഇസ്ലാം മതം സ്വീകരിച്ചു

ഇസ്ലാമിനെ നിശിതമായി വിമര്‍ശിച്ചിരുന്ന മുന്‍കാല ഡച്ച് രാഷ്ട്രീയ നേതാവ് ഒടുവില്‍ ഇസ്ലാം മതം സ്വീകരിച്ചു. ജോറം വാന്‍ ക്ലാവെറന്‍ ആണ് ഇസ്ലാം മതം സ്വീകരിച്ചത്. ഡച്ച് പാര്‍ട്ടി നേതാവ് News, World, Islam, Trending, Dutch former anti-Muslim politician converts to Islam
ആംസ്‌റ്റെര്‍ഡാം (നെതര്‍ലാന്റ്): (www.kvartha.com 05.02.2019) ഇസ്ലാമിനെ നിശിതമായി വിമര്‍ശിച്ചിരുന്ന മുന്‍കാല ഡച്ച് രാഷ്ട്രീയ നേതാവ് ഒടുവില്‍ ഇസ്ലാം മതം സ്വീകരിച്ചു. ജോറം വാന്‍ ക്ലാവെറന്‍ ആണ് ഇസ്ലാം മതം സ്വീകരിച്ചത്. ഡച്ച് പാര്‍ട്ടി നേതാവ് ഗീര്‍ട്ട് വൈല്‍ഡേഴ്‌സ് ആണ് ജോറം ഇസ്ലാം മതം സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. ഇസ്ലാം മതത്തെ കുറിച്ച് ഒരു പുസ്തകം എഴുതാന്‍ തുടങ്ങിയതോടെയാണ് ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചതെന്നും ഇതോടെ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നുവെന്നും ജോറം ഡച്ച് റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

2010- 14 വര്‍ഷത്തെ പാര്‍ലമെന്റ് ഫോര്‍ ദ ഫ്രീഡം പാര്‍ട്ടി (പി വി വി) അംഗമായിരുന്നു ജോറം. പിന്നീട് പാര്‍ട്ടി വിട്ട ജോറം സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. എന്നാല്‍ 2017 ലെ ദേശീയ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി.



നേരത്തെ ഇസ്ലാം കളവാണെന്നും ഖുര്‍ആന്‍ വിഷമാണെന്നും പറഞ്ഞ് ഇസ്ലാമിനെ വിമര്‍ശിച്ചിരുന്നതായി എന്‍ ആര്‍ സി റിപോര്‍ട്ട് ചെയ്തിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയെയും ജോറം നിശിതമായി വിമര്‍ശിച്ചിരുന്നു. ഇസ്ലാം സ്വീകരിക്കുന്ന രണ്ടാമത്തെ പി വി വി പാര്‍ട്ടി അംഗമാണ് ജോറം.

നേരത്തെ 2012ല്‍ അര്‍ണൗഡ് വാന്‍ ഡൂണ്‍ ഇസ്ലാം മതം സ്വീകരിക്കുകയും ഹജ്ജ് കര്‍മം നിര്‍വഹിക്കുകയും ചെയ്തിരുന്നു. വാന്‍ ക്ലാവരന്റെ ഇസ്ലാം പരിവര്‍ത്തനത്തെ ട്വിറ്ററിലൂടെ അഭിനന്ദിച്ച അദ്ദേഹം ക്ലാവരന് സൗജന്യ ഉംറയും വാഗ്ദാനം ചെയ്തു. 2014ല്‍ അര്‍ണോഡിന്റെ ഇളയ മകനും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Joram Van Klaveren said he made the switch from critic to convert while writing a book about Islam. "During that writing I came across more and more things that made my view on Islam falter," he told Dutch radio.

Keywords: News, World, Islam, Trending, Dutch former anti-Muslim politician converts to Islam
  < !- START disable copy paste -->