» » » » » » » അബൂദാബിയിലെ കോടതികളില്‍ ഇനി മുതല്‍ മൂന്നാം ഭാഷയായി ഹിന്ദിയും

അബൂദബി:(www.kvartha.com 10/02/2019) അബൂദാബിയിലെ കോടതികളില്‍ ഇനിമുതല്‍ ഹിന്ദി മൂന്നാം ഭാഷ. നീതിനിര്‍വഹണം കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. അബൂദബി ജുഡീഷ്യല്‍ സംവിധാനത്തില്‍ ഹിന്ദി മൂന്നാം ഭാഷയായി ഔദ്യോഗികമായി അംഗീകരിച്ചു. കോടതികളില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനും പരാതി ബോധിപ്പിക്കാനും വിദേശികള്‍ക്ക് ഇനി ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദിയും ഉപയോഗിക്കാം.

News, Abu Dhabi, Gulf, Court, Hindi, Abu Dhabi includes Hindi as third official court language


യുഎഇയിലെ വിദേശികളില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട നിരവധി തൊഴില്‍തര്‍ക്ക കേസുകളാണ് കോടതിയിലെത്തുന്നത്. അറബി, ഇംഗ്ലീഷ് എന്നിവക്ക് പുറമെ ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത് ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യക്കാര്‍ക്കും ഈ നീക്കം ഗുണകരമാകും.

കോടതി നടപടികള്‍, സ്വന്തം അവകാശങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവ ഹിന്ദി സംസാരിക്കുന്നവര്‍ക്ക് ഭാഷാതടസ്സമില്ലാതെ മനസ്സിലാക്കാന്‍ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്ന് അബൂദാബി നീതിന്യായ വകുപ്പ് പറഞ്ഞു. വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഹിന്ദിയിലുള്ള ഫോറങ്ങള്‍ ലഭ്യമാക്കുമെന്നും വകുപ്പ് വ്യക്തമാക്കി.

കേസിലെ പ്രതി അറബി സംസാരിക്കുന്ന ആളല്ലെങ്കില്‍ സിവില്‍ കോമേഴ്‌സ്യല്‍ കേസുകളിലെ പരാതിക്കാരന്‍ എല്ലാ രേഖകളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നല്‍കണമെന്ന് 2018 നവംബറില്‍ അബൂദാബിയില്‍ നിയമം കൊണ്ടുവന്നിരുന്നു.

നീതിന്യായ നടപടികളുടെ കാര്യക്ഷമതയും സുസ്ഥിരതയും ശാക്തീകരിക്കാനും ലോകത്തെ എല്ലാവര്‍ക്കും സേവനം ലഭ്യമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി. നഷ്ടപരിഹാര അപേക്ഷ, ഹര്‍ജി തുടങ്ങിയവ സമര്‍പ്പിക്കാനുള്ള ഫോറങ്ങള്‍ ബഹു ഭാഷകളില്‍ ലഭ്യമാക്കുന്നത് അബൂദാബി സര്‍ക്കാറിന്റെ 'ടുമോറോ 2021' പദ്ധതികള്‍ക്ക് അനുസൃതമായി നീതിനിര്‍വഹണ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കേസ് നടപടികളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Abu Dhabi, Gulf, Court, Hindi, Abu Dhabi includes Hindi as third official court language

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal