Follow KVARTHA on Google news Follow Us!
ad

സമരത്തിന് വേണ്ടിയും സര്‍ക്കാര്‍ ഫണ്ട്: കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ 2 ട്രെയിനുകള്‍ വാടകയ്‌ക്കെടുത്ത് ആന്ധ്ര സര്‍ക്കാര്‍; പൊതുഭരണ വകുപ്പ് അനുവദിച്ചത് 1.12 കോടി

സമരത്തിന് വേണ്ടിയും സര്‍ക്കാര്‍ ഫണ്ട്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ Politics, News, Protesters, Strikers, Train, Allegation, Humor, Controversy, National,
അമരാവതി: (www.kvartha.com 09.02.2019) സമരത്തിന് വേണ്ടിയും സര്‍ക്കാര്‍ ഫണ്ട്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ രണ്ട് ട്രെയിനുകള്‍ വാടകയ്‌ക്കെടുത്ത് ആന്ധ്ര സര്‍ക്കാര്‍. ഇതിനായുള്ള ചെലവിന് പൊതുഭരണ വകുപ്പ് അനുവദിച്ചത് 1.12 കോടി.

ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഫെബ്രുവരി 11-ന് നടത്തുന്ന സമരത്തില്‍ ആളുകളെ പങ്കെടുപ്പിക്കുന്നതിനായി ഇതിനോടകം തന്നെ രണ്ട് സ്പെഷല്‍ ട്രെയിനുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു . 20 കമ്പാര്‍ട്ട്മെന്റുകള്‍ വീതമുള്ള രണ്ട് ട്രെയിനുകള്‍ വാടകയ്ക്കെടുക്കുന്നതിനായി 1.12 കോടി രൂപയാണ് ചിലവാകുന്നത്. ആന്ധ്ര സര്‍ക്കാരാണ് ആ ചെലവ് വഹിക്കുക.

Andhra Spends Rs. 1.12 Crore On Trains To Ferry People For Delhi Protest, Politics, News, Protesters, Strikers, Train, Allegation, Humor, Controversy, National.

ഭരണകക്ഷിയായ ടിഡിപിയെ കൂടാതെ എല്ലാ പാര്‍ട്ടി നേതാക്കളോടും സമരത്തിനെത്താന്‍ ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപിയിതര പാര്‍ട്ടികളെല്ലാം നായിഡുവിന്റെ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. ആന്ധ്രയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്‍ജിഒ സംഘടനകള്‍ എന്നിവര്‍ക്കായി അനന്തപുര്‍, ശ്രീകാകുളം എന്നിവടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്. രണ്ട് ട്രെയിനുകളും ഞായറാഴ്ച രാവിലെയോടെ ഡെല്‍ഹിയില്‍ എത്തിച്ചേരും.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുക. ആന്ധ്ര വിഭജനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഇതിനിടെ സമരത്തിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതിനെതിരെ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ വൈ.എസ്.ആര്‍.കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Andhra Spends Rs. 1.12 Crore On Trains To Ferry People For Delhi Protest, Politics, News, Protesters, Strikers, Train, Allegation, Humor, Controversy, National.