» » » » » » » » » » പുതിയ ഡിസൈനുകളുമായി യമഹ MT09 എത്തി

മുംബൈ: (www.kvartha.com 22.02.2019) ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹയുടെ MT-09 ബൈക്കിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. ബൈക്കിന്റെ മെക്കാനിക്കല്‍ ഘടകങ്ങളില്‍ മാറ്റമൊന്നുമില്ല. ചെറിയ രീതിയിലുള്ള ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുന്ന കോസ്റ്റിക് അപ്‌ഡേറ്റ് മാത്രമെ പുതിയ MT-09 മോഡലിനുള്ളൂ. 10.55 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡെല്‍ഹി എക്‌സ്‌ഷോറൂം വില. മുന്‍ മോഡലിനെക്കാള്‍ 16,000 രൂപയോളം കൂടുതലാണിത്.

പുതിയ ബോഡി ഗ്രാഫിക്‌സ്, കളര്‍ സ്‌കീം എന്നിവ പുതുമ നല്‍കും. യമഹ ബ്ലൂ, ടെക് ബ്ലാക്ക്, നൈറ്റ് ഫ്‌ളു എന്നീ മൂന്ന് നിറങ്ങളിലാണ് MT09 അണിനിരക്കുന്നത്. ഇരട്ട എല്‍ഇഡി ഹെഡ് ലാമ്പ്, ഇന്ധനടാങ്കിന് ഇരുവശത്തുമുള്ള വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ തുടങ്ങിയവ വാഹനത്തെ വേറിട്ടതാക്കുന്നു.

2019 Yamaha MT-09 Launched In India; Priced At Rs. 10.55 Lakh, Mumbai, News, Business, Technology, Auto & Vehicles, National.

10,000 ആര്‍പിഎമ്മില്‍ 113 ബിഎച്ച്പി പവറും 8500 ആര്‍പിഎമ്മില്‍ 87.5 എന്‍എം ടോര്‍ക്കുമേകുന്ന 847 സിസി ത്രീ സിലിണ്ടര്‍ ഇന്‍ലൈന്‍ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ലിക്വിഡ് കൂളിംഗ് സംവിധാനവും ക്വിക്ക് ഷിഫ്റ്റ് സിസ്റ്റവും ഇതിലുണ്ട്.

ഒറ്റ സീറ്റ് ഘടനയാണ് ബൈക്കിന്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിറകില്‍ ലിങ്ക് ടൈപ്പ് സ്വിംഗ് ആം യൂണിറ്റും സസ്‌പെന്‍ഷന്‍ നിറവേറ്റും. 298 mm വലുപ്പമുള്ള ഇരട്ട ഡിസ്‌ക്കാണ് മുന്‍ ടയറില്‍ ബ്രേക്കിംഗിനായുള്ളത്. പിന്‍ ടയറില്‍ 245 mm ഡിസ്‌ക്ക് വേഗം നിയന്ത്രിക്കും.

120/70, 180/55 അളവ് കുറിക്കുന്ന മുന്‍ പിന്‍ ടയറുകളില്‍ 17 ഇഞ്ച് അലോയ് വീലുകളാണ് ഒരുങ്ങുന്നത്. സീറ്റ് ഉയരം 820 mm. ഭാരം 193 കിലോ. 135 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 14 ലിറ്ററാണ് പരമാവധി ഇന്ധനടാങ്ക് ശേഷി.


Keywords: 2019 Yamaha MT-09 Launched In India; Priced At Rs. 10.55 Lakh, Mumbai, News, Business, Technology, Auto & Vehicles, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal