Follow KVARTHA on Google news Follow Us!
ad

കുപ്പിവെള്ള വിപണയില്‍ സാന്നിധ്യമുറപ്പിക്കാന്‍ ജല അതോറിറ്റിയും, ഫെബ്രുവരി മുതല്‍ വിപണിയിലെത്തും

ജല അതോറിറ്റിയുടെ കുപ്പിവെള്ളം ഫെബ്രുവരി മുതല്‍ വിപണിയിലെത്തിക്കുവാന്‍ ഊര്‍ജിതAlappuzha, News, Health, Health & Fitness, Drinking Water, Protection, Kerala, Business,
ആലപ്പുഴ: (www.kvartha.com 16.01.2019) ജല അതോറിറ്റിയുടെ കുപ്പിവെള്ളം ഫെബ്രുവരി മുതല്‍ വിപണിയിലെത്തിക്കുവാന്‍ ഊര്‍ജിത ശ്രമം. തിരുവന്തപുരം ജില്ലയിലെ അരുവിക്കരയില്‍ സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തി ലാണ്. യന്ത്രങ്ങളെല്ലാം സജ്ജമായിക്കഴിഞ്ഞു ഇവയ്ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്), ഭക്ഷ്യസുരക്ഷ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് എന്നിവയുടെ അംഗീകാരം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് ജല അതോറിറ്റി.

16 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഈ മാസം അവസാനം അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. പൊതു ജനങ്ങള്‍ക്കായി കുറഞ്ഞ വിലയിലാണ് പരിശുദ്ധമായ കുപ്പിവെള്ളം ജല അതോറിറ്റി പുറത്തിറക്കുന്നത്. കുപ്പിവെള്ളത്തിനു നല്‍കുന്ന പേര് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അറിവ്. തൊടുപുഴയില്‍ നിലവില്‍ ഹില്ലി അക്വ എന്ന പേരില്‍ ജലസേചന വകുപ്പിന് കുപ്പിവെള്ള പ്ലാന്റ് ഉണ്ട്.

Water Authority's bottled water in February, Alappuzha, News, Health, Health & Fitness, Drinking Water, Protection, Kerala, Business.

വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഹില്ലി അക്വയുടെ നിര്‍മ്മാണ രീതിയില്‍ തന്നെയാണ് ജല അതോറിറ്റിയുടെ പ്ലാന്റും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അരലിറ്റര്‍, ഒരു ലിറ്റര്‍, രണ്ടു ലിറ്റര്‍ ബോട്ടിലു കളാണ് ജല അതോറിറ്റി പുറത്തിറക്കുക. 20 ലിറ്ററിന്റെ കാനും പുറത്തിറക്കാന്‍ ആലോചനയുണ്ട്. പ്രതിദിനം 7,200 ലിറ്റര്‍ കുപ്പിവെള്ളം ഉദ്പാദിക്കുവാനാണ് ലക്ഷ്യമിടുന്നത്.

റിവേഴ്‌സ് ഓസ്‌മോസിസ്, ഡീ ക്ലോറിനേഷന്‍ തുടങ്ങിയ അത്യധുനിക സജ്ജീകരണങ്ങളോടെയാണ് കുടിവെള്ളം ശുദ്ധീകരിക്കുക. ഒരു ലിറ്ററിന്റെ ബോട്ടിലിന് 15 രൂപയും രണ്ട് ലിറ്ററിന് 20 രൂപയുമാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്ന വില. ജല അതോറിറ്റിയുടെയും ജയില്‍ വകുപ്പിന്റെയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയും അടക്കം ഔട്ട് ലെറ്റുകളില്‍ 15 രൂപയുടെ കുപ്പിവെള്ളം 10 രൂപയ്ക്ക് നല്‍കാനാണ് ആലോചന.

വേനല്‍ കടുത്തു തുടങ്ങുന്ന ഫെബ്രുവരി അവസാനത്തോടെ ജലസേചന വകുപ്പും ജലഅതോറിറ്റിയും കൈകോര്‍ത്ത് സംസ്ഥാനത്തെ കുപ്പിവെള്ള വിപണിയില്‍ വന്‍ സാനിധ്യമുറപ്പിക്കും.

ഇതിനിടെ 2012ല്‍ കെ.ബി ഗണേഷ്‌കുമാര്‍ വനം വകുപ്പ് മന്ത്രിയായിരിക്കെ കടശ്ശേരി വനത്തിനുള്ളില്‍ പത്തു രൂപയ്ക്ക് സംസ്ഥാനമൊട്ടുക്ക് ശബരി എന്ന പേരില്‍ കുപ്പിവെള്ളം നല്‍കുന്നതിനായി വനം വികസന കോര്‍പ്പറേഷന്റെ ചുമതലയില്‍ കുപ്പിവെള്ള നിര്‍മ്മാണ ഫാക്ടറിക്ക് ഒരുക്കം നടത്തിയിരുന്നു.

പല കാരണങ്ങളാല്‍ നീണ്ടുപോയ ശബരി കുപ്പിവെള്ള നിര്‍മ്മാണം വീണ്ടും സജീവമാക്കാന്‍ വനം വകുപ്പ് ശ്രമം തുടങ്ങിക്കഴിഞ്ഞു.സംസ്ഥാനത്ത് വിറ്റഴിക്കുന്ന കുപ്പിവെള്ളങ്ങളുടെ അന്‍പത് ശതമാനം കച്ചവടം ഈ മൂന്നു സ്ഥാപനങ്ങളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Water Authority's bottled water in February, Alappuzha, News, Health, Health & Fitness, Drinking Water, Protection, Kerala, Business.