Follow KVARTHA on Google news Follow Us!
ad

മൂക്കില്‍ ട്യൂബുമായി വധു! വീല്‍ ചെയറില്‍ വരന്‍! ആത്മഹത്യ ശ്രമത്തിന് ശേഷം ആശുപത്രി വിവാഹവേദിയാക്കി കമിതാക്കള്‍

വികരബാദ് (തെലങ്കാന): (13.01.2019 kvartha.com) മെഷീനുകളുടെ ബീപ്പ് ബീപ്പ് ശബ്ദത്തിന് നടുവില്‍ മരുന്നുകള്‍ മണക്കുന്ന ആശുപത്രിക്കുള്ളില്‍ ഒരു താലികെട്ട്. തെലങ്കാനNational, News, Wedding
വികരബാദ് (തെലങ്കാന): (13.01.2019 kvartha.com)  മെഷീനുകളുടെ ബീപ്പ് ബീപ്പ് ശബ്ദത്തിന് നടുവില്‍ മരുന്നുകള്‍ മണക്കുന്ന ആശുപത്രിക്കുള്ളില്‍ ഒരു താലികെട്ട്. തെലങ്കാനയിലെ വികരബാദ് ജില്ലയിലെ ആശുപത്രിയിലാണ് രേഷ്മയും നവാസും വിവാഹിതരായത്. മൂക്കില്‍ ട്യൂബുമായി പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്കയണിഞ്ഞായിരുന്നു രേഷ്മ  വിവാഹജീവിതത്തിലേയ്ക്ക് കാലെടുത്തുവെച്ചത്. ബന്ധുക്കള്‍ വീല്‍ ചെയറില്‍ തള്ളിക്കൊണ്ടുവന്നാണ് നവാസിനെ വിവാഹം നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചത്.  വളരെ ചുരുക്കം ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ നവാസും രേഷ്മയും ഒന്നായി.

നവാസിന്റേയും രേഷ്മയുടേയും താലികെട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രണയത്തിന് കുടുംബാംഗങ്ങള്‍ തടസം നിന്നതോടെ ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലാണ് രേഷ്മയും നവാസും. രേഷ്മയുടെ മൂത്ത സഹോദരിയെ നവാസിന്റെ സഹോദരനാണ് വിവാഹം ചെയ്തിരിക്കുന്നത്. ഒരേ കുടുംബത്തിലേയ്ക്ക് മറ്റൊരു മകളെ കൂടി അയക്കാന്‍ രേഷ്മയുടെ കുടുംബാംഗങ്ങള്‍ ഒരുക്കമല്ലായിരുന്നു.

elangana s romeo and juliet who weren t couple marry hospital after suicide bid

കഴിഞ്ഞയാഴ്ച രേഷ്മയ്ക്ക് രക്ഷിതാക്കള്‍ മറ്റൊരു വിവാഹം ആലോചിച്ചു. ഇതില്‍ മനം നൊന്ത് രേഷ്മ് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. രേഷ്മയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു. രേഷ്മയെ ആശുപത്രിയില്‍ കാണാനെത്തിയ നവാസ് വിവരങ്ങള്‍ അറിഞ്ഞു. ബന്ധുക്കള്‍ ഒരിക്കലും തങ്ങളുടെ വിവാഹത്തിന് സമ്മതിക്കില്ലെന്ന ചിന്തയില്‍ നവാസും ജീവനൊടുക്കാന്‍ ശ്രമിച്ചു. രേഷ്മയെ പ്രവേശിപ്പിച്ച അതേ ആശുപത്രിയില്‍ നവാസിനേയും പ്രവേശിപ്പിച്ചു. ഇരുവരേയും ചികില്‍സിക്കുന്ന ഡോക്ടറാണ് ഇവരുടെ ബന്ധുക്കളോട് സംസാരിച്ചത്. ഡോക്ടറുടെ ഇടപെടലില്‍ മനസ് മാറിയ കുടുംബക്കാര്‍ ഇരുവരുടേയും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: It was earlier this week that Reshma allegedly attempted to kill herself after learning that her family was looking for an alliance for her. As she was rushed to the Vikarabad Government Hospital, Nawaz also learnt of the incident and reached the spot. Distraught about being parted from his loved one, he also attempted suicide. Nawaz was admitted in the same hospital. The couple was later shifted to the Crawford Memorial Hospital in Vikarabad town.

Keywords: National, News, Wedding