» » » » » » » » ബന്ധം പിരിക്കാന്‍ ശ്രമിച്ചാല്‍ ജീവനൊടുക്കും; ഭീഷണിയുമായി സ്വവര്‍ഗ്ഗാനുരാഗികളായ പെണ്‍കുട്ടികള്‍

കെന്ദ്രപാറ: (www.kvartha.com 16.01.2019) ബന്ധം പിരിക്കാന്‍ ശ്രമിച്ചാല്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി സ്വവര്‍ഗ്ഗാനുരാഗികളായ പെണ്‍കുട്ടികള്‍. ഒഡിഷയിലെ കെന്ദ്രപാറ സ്വദേശികളാണ് വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്.

20 വയസുകാരികളായ ഇരുവരും വിവാഹം കഴിക്കാന്‍ അനുവാദം തേടി കേന്ദ്രപാറ ലോക്കല്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു മാസക്കാലമായി ഇരുവരും ഒരുമിച്ചാണ് കഴിയുന്നത്. എന്നാല്‍ ഇവരുടെ കുടുംബാംഗങ്ങള്‍ ബന്ധത്തില്‍ അസ്വസ്ഥരാണ്. കഴിഞ്ഞ 12ന് ഇരുവരും കെന്ദ്രപാറയില്‍ നിന്ന് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് താമസം മാറിയിരുന്നു.

തന്റെ മകളെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന് ഒപ്പമുള്ള യുവതിക്കെതിരെ ഒരാളുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു.

യുവതികള്‍ ഭുവനേശ്വറില്‍ നിന്ന് രക്ഷപ്പെട്ടതായും അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് ഓഫീസര്‍ രഞ്ജന്‍ കുമാര്‍ പറഞ്ഞു. മൊഴിയെടുക്കവെ ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായും തമ്മില്‍ പിരിക്കാന്‍ എന്തെങ്കിലും ശ്രമം നടന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Keywords: India, National, News, Girl, wedding, Marriage, Odisha: Lesbian couple threatens to commit suicide if separated 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal