» » » » » » » » » മരിച്ച മകന്റെ ആത്മാവ് സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞു; അടുക്കളയില്‍ ആരോ പ്രവേശിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി ആപ്പില്‍ സന്ദേശം വന്നുവെന്നും നേരിട്ടെത്തിയപ്പോള്‍ ഒന്നും കണ്ടില്ലെന്നും വീട്ടമ്മ; സിസിടിവി ദൃശ്യങ്ങള്‍ കാണാം

അറ്റ്‌ലാന്റാ: (www.kvartha.com 16.01.2019) മരിച്ച മകന്റെ ആത്മാവ് സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞുവെന്ന അവകാശവാദവുമായി ഒരു വീട്ടമ്മ. അടുക്കളയില്‍ ആരോ പ്രവേശിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി ആപ്പില്‍ സന്ദേശം വന്നുവെന്നും എന്നാല്‍ നേരിട്ടെത്തിയപ്പോള്‍ ഒന്നും കണ്ടില്ലെന്നും അവര്‍ പറയുന്നു. സിസിടിവിയില്‍ പതിഞ്ഞ ചിത്രവും വീട്ടമ്മ തെളിവായി നിരത്തുന്നു.

ജോര്‍ജിയയിലെ അറ്റ്‌ലാന്റാ സ്വദേശിനിയായ ജെന്നിഫര്‍ ഹോഡ്ജാണ് മകന്റെ ആത്മാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് അവകാശപ്പെടുന്നത്. 57 വയസുകാരിയായ ജെന്നിഫര്‍ അടുക്കളയില്‍ ഘടിപ്പിച്ച സിസിടിവി ദൃശ്യങ്ങളിലാണ് 2016 ല്‍ മരിച്ച തന്റെ മകന്‍ റോബിന്റെ സാന്നിധ്യമുണ്ടെന്ന് പറയുന്നത്.

Mum spots 'dead son’s ghost' on kitchen CCTV after figure triggers camera sensor, World, Dead, Son, Mother, CCTV, Message, News.

ജെന്നിഫറും മകള്‍ ലോറനും ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം മൊബൈലിലെ സെക്യൂരിറ്റി ആപ്പില്‍ വരുന്നത്. ആരെങ്കിലും വീടിനകത്തു പ്രവേശിച്ചാല്‍ മുന്നറിയിപ്പു നല്‍കുന്ന രീതിയില്‍ സിസിടിവി ക്യാമറയും മൊബൈലിലെ ആപ്പ് വഴി ബന്ധിപ്പിച്ചിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ അടുക്കളില്‍ കണ്ട രൂപം തന്റെ മരിച്ചുപോയ മകന്റേതാണെന്ന് വ്യക്തമാകുകയായിരു്‌നുവെന്ന് അവര്‍ പറയുന്നു.

കഴിക്കുന്ന മരുന്ന് അളവില്‍ കൂടുതല്‍ ശരീരത്തില്‍ എത്തിയതിനെത്തുടര്‍ന്നായിരുന്നു റോബി മരിച്ചത്. ജെന്നിഫറിന്റെ വാദങ്ങള്‍ പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്നും ഇവര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mum spots 'dead son’s ghost' on kitchen CCTV after figure triggers camera sensor, World, Dead, Son, Mother, CCTV, Message, News.

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal