Follow KVARTHA on Google news Follow Us!
ad

ഷോപ്പിംങ്‌ മാളില്‍ വെച്ച്‌ വീഡിയോ പകര്‍ത്തിയ യുവാവിന്‌ 5,000 ദിര്‍ഹം പിഴ

ഷോപ്പിംങ്‌ മാളിലെത്തിയ രണ്ട്‌ യുവതികളുടെ വീഡിയോ പകര്‍ത്തിയ യുവാവിനെ 5,000 ദിര്‍ഹം പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. അജ്‌മാന്‍ Ajman, Shopping Mall, Video, Court, Fine, UAE, Accused, Man gets Dh5,000 fine after taking videos in UAE mall
അജ്‌മാന്‍: (www.kvartha.com 10.01.2019) ഷോപ്പിംങ്‌ മാളിലെത്തിയ രണ്ട്‌ യുവതികളുടെ വീഡിയോ പകര്‍ത്തിയ യുവാവിനെ 5,000 ദിര്‍ഹം പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. അജ്‌മാന്‍ ചൈന മാളിലാണ്‌ സംഭവം. ഏഷ്യന്‍ യുവതികളാണ്‌ ഇതുസംബന്ധിച്ച പരാതി നല്‍കിയത്‌.
Ajman, Shopping Mall, Video, Court, Fine, UAE, Accused, Man gets Dh5,000 fine after taking videos in UAE mall

യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതികളിലൊരാള്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ്‌ തങ്ങളുടെ ഏഴോളം വീഡിയോ പകര്‍ത്തിയതായി കണ്ടെത്തിയത്‌. അതേസമയം താന്‍ മാളിലെ കടകളുടെ വീഡിയോയാണ്‌ പകര്‍ത്തിയതെന്നും യുവതികള്‍ യാദൃശ്ചികമായി അതില്‍ പെട്ടതാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

ഇതിന്‌ മുമ്പ്‌ അനുമതിയില്ലാതെ ഒരു യുവതിയുടെ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ്‌ ചെയ്‌ത സംഭവത്തില്‍ മറ്റൊരു യുവതിക്ക്‌ കോടതി വിധിച്ചത്‌ 1,50,000 ദിര്‍ഹ പിഴ ശിക്ഷയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ajman, Shopping Mall, Video, Court, Fine, UAE, Accused, Man gets Dh5,000 fine after taking videos in UAE mall