» » » » » » » » » » കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തിയതിന് മകനെ പോലീസ് അറസ്റ്റ് ചെയ്തു; പിന്നാലെ പിതാവ് തൂങ്ങിമരിച്ചനിലയില്‍

ചവറ (കൊല്ലം): (www.kvartha.com 11.01.2019) ശബരിമലയില്‍ യുവതീപ്രവേശനത്തെ തുടര്‍ന്നു കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തിയതിനു കേസെടുത്തതുമൂലം പോലീസില്‍ കീഴടങ്ങിയ യുവാവിന്റെ പിതാവ് മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തേവലക്കര പടിഞ്ഞാറ്റക്കര കൊച്ചുപന്താടിയില്‍ (മനേഷ് ഭവനില്‍) മോഹനന്‍പിള്ള (65) ആണു വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

ഇക്കഴിഞ്ഞ ജനുവരി രണ്ടിന് പന്മന കണ്ണന്‍കുളങ്ങര ജംക്ഷനില്‍ ബൈക്ക് യാത്രക്കാരന്‍ പന്മന നെറ്റിയാട് സ്വദേശി അനീസിനെ ആക്രമിച്ച കേസില്‍ പ്രതിയായിരുന്നു മോഹനന്‍പിള്ളയുടെ മകന്‍ മനോജ് കുമാര്‍. തുടര്‍ന്ന് പോലീസ് അന്വേഷിച്ചെത്തിയതിനെത്തുടര്‍ന്ന് മനോജ് കീഴടങ്ങി മണിക്കൂറുകള്‍ക്കകം മോഹനന്‍പിള്ളയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Man found hanging at home, Kollam, News, Local-News, Hang Self, Police, Case, Arrested, Kerala

ബിജെപി പടിഞ്ഞാറ്റക്കര 69-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റാണ് മോഹനന്‍പിള്ള. മകന്‍ യുവമോര്‍ച്ച പ്രവര്‍ത്തകനാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12മണിക്ക് ആണു ചവറ സ്‌റ്റേഷനില്‍ മനോജും സുഹൃത്ത് പടിഞ്ഞാറ്റക്കര ശ്രീ വിഹാറില്‍ ദേവാനന്ദും കീഴടങ്ങിയത്. വൈകിട്ട് നാലരമണിയോടെയാണ് മോഹനന്‍പിള്ളയെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ ഭാര്യ കണ്ടെത്തിയത്. ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പോലീസ് നിരന്തരം മകനെ തിരക്കി വീട്ടിലെത്തിയിരുന്നുവെന്നും മകന്‍ പോലീസില്‍ കീഴടങ്ങിയതിലുള്ള മനോവിഷമം ആണു മരണത്തിനു കാരണമെന്നും ബന്ധുക്കളും ബിജെപി പ്രവര്‍ത്തകരും ആരോപിച്ചു.

ഭാര്യ: ആനന്ദവല്ലി. മനേഷ് കുമാര്‍ ആണ് മറ്റൊരു മകന്‍. തെക്കുംഭാഗം പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man found hanging at home, Kollam, News, Local-News, Hang Self, Police, Case, Arrested, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal