Follow KVARTHA on Google news Follow Us!
ad

'ഗഗയാന്‍' അത്ഭുതങ്ങള്‍ സൃഷ്ടിക്കും; അടുത്ത ലക്ഷ്യം സൂര്യന്‍ എന്നും ഐഎസ്ആര്‍ഒ

മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുക മാത്രമല്ല ഗഗന്‍യാന്‍ പദ്ധതിയുടെKochi, News, Business, Technology, ISRO, Researchers, Students, Education, Kerala
കൊച്ചി: (www.kvartha.com 20.01.2019) മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുക മാത്രമല്ല ഗഗന്‍യാന്‍ പദ്ധതിയുടെ ലക്ഷ്യമെന്നും അതിനു വേണ്ടി ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ.ശിവന്‍. ഇന്ത്യയെപ്പോലെ ഒരു വികസ്വരരാജ്യം 'ഗഗന്‍യാന്‍' പോലെ കോടികള്‍ മുതല്‍മുടക്കുള്ള പദ്ധതികള്‍ക്കു പണം ചെലവഴിക്കുന്നതിനെക്കുറിച്ചുള്ള വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ചെറുപ്പക്കാരുടെ ഭാവനയെ ജ്വലിപ്പിക്കുന്നതാണ് ഇത്തരം പദ്ധതികള്‍. ശാസ്ത്രത്തില്‍ താല്‍പര്യമുള്ളവര്‍ക്കായി ഇന്ത്യയൊട്ടാകെ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ആരംഭിക്കാനിരിക്കുകയാണ്. ഐഎസ്ആര്‍ഒയുടെ പ്രശ്‌നങ്ങള്‍ക്കു പ്രാദേശിക തലത്തില്‍ വിദഗ്ധ സഹായം ലഭിക്കാന്‍ ഇത് ഉപകാരപ്പെടും. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ സഹായവും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Failure is a fantastic opportunity, ISRO chief tells Yuva Mastermind students, Kochi, News, Business, Technology, ISRO, Researchers, Students, Education, Kerala

വിദ്യാര്‍ഥികള്‍ക്കായി ഐഎസ്ആര്‍ഒയുടെ കീഴില്‍ 'യങ് സയന്റിസ്റ്റ്‌സ് പ്രോഗ്രാം' ഉടന്‍ ആരംഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം പദ്ധതി പ്രകാരം ഓരോ സംസ്ഥാനത്തുനിന്നും 8,9 ക്ലാസുകളിലെ മൂന്നു വിദ്യാര്‍ഥികളെ വീതം തിരഞ്ഞെടുത്ത് ഐഎസ്ആര്‍ഒയില്‍ പരിശീലനം നല്‍കുമെന്നും വ്യക്തമാക്കി. മലയാള മനോരമ ഐബിഎസ് യുവ മാസ്റ്റര്‍മൈന്‍ഡ് സീസണ്‍ 9 ഗ്രാന്‍ഡ് ഫിനാലെയിലെ പുരസ്‌കാരച്ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. 'സംവാദ് വിത് സ്റ്റുഡന്റ്‌സ്' എന്ന പേരിലായിരുന്നു വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ച.

Failure is a fantastic opportunity, ISRO chief tells Yuva Mastermind students, Kochi, News, Business, Technology, ISRO, Researchers, Students, Education, Kerala

പാവപ്പെട്ടവരാണെന്നു കരുതി ബിരിയാണി കഴിക്കരുതെന്നില്ലല്ലോ. ഇന്ത്യ ദരിദ്ര രാജ്യമാണെന്ന സങ്കല്‍പം തെറ്റാണ്. ഇന്ത്യ സമ്പന്ന രാജ്യമാണ്. ഓരോ മിനുട്ടിലും 44 പേര്‍ എന്ന കണക്കിനു ദാരിദ്ര്യരേഖയ്ക്കു മുകളിലെത്തുന്ന രാജ്യമാണ് ഇന്ത്യ'- ഉല്‍പാദനത്തിലെയും മറ്റും ഇന്ത്യയുടെ ഉയര്‍ന്ന റാങ്ക് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഡോ. ശിവന്‍ തന്റെ വാദം സ്ഥാപിച്ചത്.

രാജ്യം ഇന്നത്തേതിനേക്കാള്‍ പിന്നാക്കം നില്‍ക്കുമ്പോള്‍ 50 വര്‍ഷം മുന്‍പു വിക്രം സാരാഭായ് ഐഎസ്ആര്‍ഒ ആരംഭിച്ചതുകൊണ്ടാണ് നമുക്കു ലഭ്യമായിട്ടുള്ള മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ സാധിച്ചത്. ബഹിരാകാശത്തു മനുഷ്യരെ എത്തിക്കാനുള്ള ഗഗന്‍യാനാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒയ്ക്കു മുന്നിലുള്ള സുപ്രധാന പദ്ധതി. സൂര്യനെക്കുറിച്ച് അറിയാനുള്ള പദ്ധതിയാണ് മറ്റൊന്ന്.

മനുഷ്യനെ എങ്ങനെ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിക്കാം, എങ്ങനെ സുരക്ഷിതരായി തിരിച്ചെത്തിക്കാം എന്നതാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒയ്ക്കു മുന്നിലുള്ള വലിയ വെല്ലുവിളി. കുറേപേരുടെ തോല്‍വിയില്‍ നിന്നുള്ള പാഠങ്ങളാണു നമ്മളിപ്പോള്‍ പുസ്തകങ്ങളായും അല്ലാതെയും പഠിക്കുന്നത്. പരാജയങ്ങളെ അവസരങ്ങളായി കണ്ട് അതില്‍നിന്നു പഠിക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോടു നിര്‍ദേശിച്ചു.

മനുഷ്യവിഭവശേഷി ഇനിയും ഏറെ വേണം നമുക്ക്. ഐഎസ്ആര്‍ഒയില്‍ നിലവില്‍ 17,000 പേരാണുള്ളത്. ഇതു തികയാത്ത അവസ്ഥയാണ്. നിരവധി ന്യൂട്ടന്‍മാരും സി.വി.രാമന്മാരും ഐന്‍സ്റ്റീന്‍മാരും നമുക്കൊപ്പമുണ്ടാകുന്ന കാലം വിദൂരമല്ല. ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ലോകം അതിവേഗത്തിലാണു കുതിക്കുന്നത്. ഈ വേഗത്തിനൊപ്പം സഞ്ചരിക്കാന്‍ നമ്മുടെ യുവജനതയ്ക്കും സാധിക്കണം.

മാസ്റ്റര്‍മൈന്‍ഡില്‍ അവതരിപ്പിച്ച പ്രോജക്ടുകള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. ദശാബ്ദങ്ങള്‍ക്കു മുന്‍പ് വിക്രം സാരാഭായ് സ്വപ്നം കണ്ടതും ഇതായിരുന്നു. ഇവരിലാണു രാജ്യത്തിന്റെ പ്രതീക്ഷയെന്നും ഡോ.ശിവന്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍മൈന്‍ഡ് വിജയികള്‍ക്ക് ഐഎസ്ആര്‍ഒയിലെ വിക്ഷേപണങ്ങളിലൊന്നിനു സാക്ഷ്യം വഹിക്കാനുള്ള അവസരവും അദ്ദേഹം വാഗ്ദാനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Failure is a fantastic opportunity, ISRO chief tells Yuva Mastermind students, Kochi, News, Business, Technology, ISRO, Researchers, Students, Education, Kerala.