Follow KVARTHA on Google news Follow Us!
ad

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; ഹൈക്കോടതി ഉത്തരവ് വൈകുന്നത് തടസമാകുന്നു: തെരഞ്ഞെടുപ്പ് കമ്മിഷന്‍

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ Kochi, Election, Election Commission, Politics, Case, High Court, Complaint, News, Kerala,
കൊച്ചി: (www.kvartha.com 22.01.2019) മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് വൈകുന്നത് തുടര്‍ നടപടികള്‍ക്ക് തടസമാകുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേസില്‍ ഹൈക്കോടതിയില്‍ വാദം കേട്ടിരുന്ന രണ്ടാമത്തെ ജഡ്ജിയും അടുത്തിടെ വിരമിക്കുന്നതോടെ പുതിയ ജഡ്ജിയെ കണ്ടെത്തേണ്ടിവരും.

നേരത്തെ ജസ്റ്റിസ് കെ. രാമകൃഷ്ണനാണ് പ്രാരംഭ വാദം കേട്ടത്. ഇദ്ദേഹം വിരമിച്ചതോടെ ജസ്റ്റിസ് എബ്രഹാം മാത്യു കേസ് പരിഗണിച്ചു. എന്നാല്‍ അദ്ദേഹവും അടുത്തിടെ വിരമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മൂന്നാമത്തെ ജഡ്ജിയുടെ മുന്നില്‍ കേസെത്തുക. കഴിഞ്ഞ ദിവസം കേസ് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റിയിരുന്നു.

Election Commission about Manjesweram election, Kochi, Election, Election Commission, Politics, Case, High Court, Complaint, News, Kerala.

മുസ്ലിം ലീഗ് എംഎല്‍എ പി.ബി. അബ്ദുര്‍ റസാഖിനെതിരെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ബിജെപിയിലെ കെ. സുരേന്ദ്രനാണ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്നാരോപിച്ച് ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെ തന്നെ അബ്ദുര്‍ റസാഖ് മരണമടഞ്ഞു.

എതിര്‍ കക്ഷി മരണമടഞ്ഞ സാഹചര്യത്തില്‍ കേസ് തുടരണമോ എന്ന് ഹൈക്കോടതി സുരേന്ദ്രനോട് ആരാഞ്ഞിരുന്നു. തുടരാനാണ് തന്റെ തീരുമാനമെന്ന് സുരേന്ദ്രനും അറിയിച്ചു. ഈ സാഹചര്യത്തില്‍ ഇനി വിധി വരാതെ ഉപതെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് ആരംഭം കുറിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനാകില്ല. തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് പി.ബി. അബ്ദുര്‍ റസാഖിനോട് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

ഇതിനെതിരെ 289 കള്ളവോട്ടുകള്‍ രേഖപ്പെടുത്തിയെന്നാരോപിച്ചാണ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. അബ്ദുര്‍ റസാഖിന്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രന്‍ കോടതിയില്‍ ബോധിപ്പിച്ചത്.

ഹര്‍ജി പിന്‍വലിക്കാതെ പെട്ടെന്ന് കേസ് തീര്‍പ്പാക്കാനാണ് കെ. സുരേന്ദ്രന്‍ കോടതിയില്‍ അപേക്ഷിച്ചിട്ടുള്ളത്. സാധാരണ ഗതിയില്‍ ഒരു സമാജികന്‍ മരണമടഞ്ഞാല്‍ ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എംഎല്‍എയോ എംപിയോ മരണമടഞ്ഞാല്‍ അതാത് സഭയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യും.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് തീരുമാനമെടുക്കാന്‍ ആവശ്യപ്പെടും. എന്നാല്‍ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് കോടതിയില്‍ തുടരുന്നതിനാല്‍ സ്പീക്കര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ല.

ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന 45 പേരുടെ വിസ്താരം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇവര്‍ക്ക് കോടതി സമന്‍സ് അയച്ചെങ്കിലും മേല്‍വിലാസക്കാരനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സമന്‍സ് തിരിച്ച് വരികയായിരുന്നു. തുടര്‍ന്ന് ഹര്‍ജിക്കാരനായ സുരേന്ദ്രനോട് കോടതി ശരിയായ മേല്‍ വിലാസം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ കൃത്യമായ മേല്‍ വിലാസം നല്‍കിയാണ് കേസ് മുന്നോട്ട് പോവുന്നത്.

മഞ്ചേശ്വരത്ത് കഴിഞ്ഞ മൂന്നു മാസമായി നിയമ സാമാജികനില്ല. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാത്തതിനാല്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കപ്പെടുക മാത്രമാണ് മാര്‍ഗം. ജനപ്രാതിനിധ്യ നിയമം 101 -ാം വകുപ്പ് പ്രകാരം സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി നിലവിലുള്ളതിനാല്‍ എതിര്‍ സ്ഥാനാര്‍ത്ഥി മരിച്ചാല്‍ പോലും ഹര്‍ജി നിലനില്‍ക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Election Commission about Manjesweram election, Kochi, Election, Election Commission, Politics, Case, High Court, Complaint, News, Kerala.