Follow KVARTHA on Google news Follow Us!
ad

പ്രദേശത്തെ യുവാക്കള്‍ക്ക് പെണ്ണ് കിട്ടാത്തതിന്റെ കാരണം കണ്ടെത്തി പോലീസ്; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

പ്രദേശത്തെ യുവാക്കള്‍ക്ക് പെണ്ണ് കിട്ടാത്തതിന്റെ കാരണം കണ്ടെത്തി പോലീസ്. പോലീസ് നിലപാടില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. പാനൂര്‍ മേഖലയിലെ യുവാക്കള്‍ക്ക് പെKerala, Malappuram, News, Youth, Police, DYFI, Politics, Clash, DYFI against police on allegation against youth
പാനൂര്‍: (www.kvartha.com 13.01.2019) പ്രദേശത്തെ യുവാക്കള്‍ക്ക് പെണ്ണ് കിട്ടാത്തതിന്റെ കാരണം കണ്ടെത്തി പോലീസ്. പോലീസ് നിലപാടില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. പാനൂര്‍ മേഖലയിലെ യുവാക്കള്‍ക്ക് പെണ്ണ് കിട്ടാത്തതിന്റെ കാരണം ഈ മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണെന്ന പോലീസ് നിലപാടാണ് ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് കമ്മിറ്റിയെ ചൊടിപ്പിച്ചത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് ഇന്ത്യയിലൊട്ടാകെയുള്ള യുവജനപ്രസ്ഥാനങ്ങള്‍ പ്രതികരിക്കുകയും പ്രതിരോധങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. അത് പാനൂരിന്റെ മാത്രം പ്രശ്‌നമായി അവതരിപ്പിച്ച പോലീസ് നിലപാട് സംശയാസ്പദമാണ്. ഒരു നാടിനെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം തരംതാണ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണം. ഒറ്റപ്പെട്ട രാഷ്ട്രീയ സംഘര്‍ഷങ്ങളും വിവാഹജീവിതവും തൊഴിലുമായി കോര്‍ത്തിണക്കുന്ന പോലീസ് ഭാഷ്യം അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

പാനൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വിവിധ കേന്ദ്ര, സംസ്ഥാന സേനകളിലേക്കുള്ള റിക്രൂട്ട് മെന്റുകള്‍ക്കും പിഎസ്‌സി പരിശീലന പരിപാടികള്‍ക്കും ഡിവൈഎഫ്‌ഐ പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്ര, ദൃശ്യ മാധ്യമങ്ങളില്‍ പാനൂരിലെ യുവാക്കളുടെ വിവാഹം നടക്കാത്തതിനു കാരണം അവിടെ നിലനില്‍ക്കുന്ന ഒറ്റപ്പെട്ട രാഷ്ട്രീയ സംഘര്‍ഷങ്ങളും തൊണ്ണൂറു ശതമാനം വരുന്ന യുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതിനാലുമാണെന്ന യുക്തിരഹിതമായ കാരണങ്ങള്‍ പടച്ചുവിടുന്നതിനോട് പ്രതിഷേധമുണ്ടെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി.



Keywords: Kerala, Malappuram, News, Youth, Police, DYFI, Politics, Clash, DYFI against police on allegation against youth