Follow KVARTHA on Google news Follow Us!
ad

15 കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

15 കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റിലായി. തലശേരിയിലെ തളിപ്പറമ്പിലാണ് കഞ്ചാവ് പിടികൂടി. News, Kannur, Kerala, Arrest, Police, Investigates,
കണ്ണൂര്‍:(www.kvartha.com 08/01/2019) 15 കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റിലായി. തലശേരിയിലെ തളിപ്പറമ്പിലാണ് കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ചപ്പാരപ്പടവ് സ്വദേശി അലി അക്ബര്‍ (25), കുറുമാത്തൂരിലെ ജാഫര്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സിഐ കെ ജെ വിനോയി, എസ്‌ഐ കെ ദിനേശന്‍, ഡിവൈഎസ്പി സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് യുവാക്കളെ പിടികൂടിയത്. ഡിവൈഎസ്പി കെ വി വേണുഗോപാലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

News, Kannur, Kerala, Arrest, Police, Investigates, 2 arrested with Ganja

പിടിയിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. സംസ്ഥാനത്ത് പല ജില്ലകളിലായി കഞ്ചാവും മയക്കുമരുന്നിന്റെയും ഉല്പന്നവും ഉപയോഗവും വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പോലീസ് നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Arrest, Police, Investigates, 2 arrested with Ganja