Follow KVARTHA on Google news Follow Us!
ad

1991വരെ ശബരിമലയില്‍ മാസാദ്യ പൂജയ്ക്ക് സ്ത്രീകള്‍ പോയിരുന്നു; ശബരിമല സമരം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവര്‍; സുപ്രീം കോടതിക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ തിരിഞ്ഞതെന്നും മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് Thiruvananthapuram, News, Trending, Sabarimala, Sabarimala Temple, Protesters, Politics, Religion, Criticism, Pinarayi vijayan, Kerala
തിരുവനന്തപുരം: (www.kvartha.com 20.01.2019) ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1991വരെ ശബരിമലയില്‍ മാസാദ്യ പൂജയ്ക്ക് സ്ത്രീകള്‍ പോയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഇ.എം.എസ് അക്കാദമിയില്‍ സംഘടിപ്പിച്ച കേരള സമൂഹത്തിന്റെ വലതുപക്ഷവല്‍കരണം ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 1991ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി നിയമപ്രകാരമല്ലെന്നും അതിനാലാണ് ആ വിധി സുപ്രീം കോടതി തിരുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സി.പി.എം വിശ്വാസികള്‍ക്കെതിരാണെന്ന് ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Pinarayi Vijayan's Social Reform Has Defeated the Sabarimala Protests, Thiruvananthapuram, News, Trending, Sabarimala, Sabarimala Temple, Protesters, Politics, Religion, Criticism, Pinarayi vijayan, Kerala

ശബരിമല സമരം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരാണെന്നും അവര്‍ ഇറങ്ങിയപ്പോള്‍ ആദ്യം വിധിയെ അനുകൂലിച്ചവര്‍ക്ക് പോലും പൊള്ളിയെന്നും ബിജെപി നടത്തിയ സമരം പൂര്‍ണ പരാജയമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം നടന്നുകൊണ്ടേയിരിക്കുകയാണ്. സ്ത്രീപുരുഷ സമത്വം അംഗീകരിക്കാനും യോജിക്കാനും കഴിയാത്തവരാണ് നാട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നത്. സുപ്രീം കോടതിക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ശബരിമലയില്‍ പ്രക്ഷോഭം സംഘടിപ്പിച്ചത് ജാതിമേധാവിത്തമുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സ്ത്രീ പുരുഷ സമത്വവുമായി യോജിക്കാനോ അംഗീകരിക്കാനോ കഴിയാത്തവര്‍ നാട്ടിലുണ്ട്. അവരാണ് സ്ത്രീപ്രവേശന വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. സമൂഹത്തില്‍ യാഥാസ്ഥിതികമായ നിലപാട് വര്‍ധിച്ചു വരുന്നു. അതിനെതിരേ ശക്തമായ നീക്കം നടത്തണം. സുപ്രീം കോടതിയുടെ മേക്കിട്ട് കേറാന്‍ പറ്റാത്തതുകൊണ്ട് വിശ്വാസികള്‍ക്ക് എതിരാണ് സര്‍ക്കാരെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയുകയാണ്. വിശ്വാസികള്‍ക്ക് എതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുകയാണെന്ന് അവര്‍ പ്രചരിപ്പിക്കുകയാണ്.'

വിശ്വാസികള്‍ക്ക് ഇവിടെ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ സമരം പൂര്‍ണ പരാജയമാണ്. അത് അവര്‍ തന്നെ സമ്മതിച്ചു. വിശ്വാസികള്‍ക്കെതിരെ സി.പി.എം ഒരു നിലപാട് എടുത്തിട്ടില്ല. വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാടെടുത്തു എന്ന് ബി.ജെ.പി പ്രചരിപ്പിച്ചു. സി.പി.എമ്മിനോടൊപ്പം നില്‍ക്കുന്നത് വിശ്വാസികളാണ്. സി.പി.എമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. 1991വരെ മാസാദ്യ പൂജയ്ക്ക് സ്ത്രീകള്‍ പോയിരുന്നു. 1991ല്‍ ജഡ്ജി ബോധപൂര്‍വമാണ് ഉത്തരവ് പുറത്തിറക്കിയത്. അതിന് ശേഷമാണ് ഈ ആചാരം വരുന്നത്. 1991ല്‍ വന്നത് നാടിന്റെ ആചാരമായി മാറുമോ. അത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞില്ലേ', എന്നും മുഖ്യമന്ത്രി ചോദിച്ചു.

വിശ്വാസികള്‍ മഹാഭൂരിപക്ഷമാണ്. കേരളത്തില്‍ ബഹുജന സ്വാധീനമുള്ള പാര്‍ട്ടി സിപിഎമ്മാണ്. അതില്‍ മഹാഭൂരിപക്ഷം വിശ്വാസികളാണ്. അവര്‍ക്കെതിരേ സര്‍ക്കാര്‍ സമരം പ്രഖ്യാപിക്കുമോ? അവിടെ എന്റെ വിശ്വാസം മാത്രമേ പാടുള്ളൂ, നിന്റെ വിശ്വാസം പാടില്ല എന്ന് ചിലര്‍ പറയുകയാണ്. ആ നയത്തിനെതിരേ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pinarayi Vijayan's Social Reform Has Defeated the Sabarimala Protests, Thiruvananthapuram, News, Trending, Sabarimala, Sabarimala Temple, Protesters, Politics, Religion, Criticism, Pinarayi vijayan, Kerala.