» » » » » » » റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മകന്‍ കൈവിടുവിച്ച് കുതറിയോടി; മകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ പിതാവിന്റെ ദേഹത്തേയ്ക്കും കാര്‍ പാഞ്ഞുകയറി; ദാരുണമായ വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം

അസിര്‍(സൗദി അറേബ്യ): (www.kvartha.com 04-12-2018) മകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ പിതാവിന്റെ ദേഹത്തേയ്ക്കും  കാര്‍ പാഞ്ഞുകയറി. അതീവ ഗുരുതരാവസ്ഥയിലായ പിതാവിനേയും മകനേയും അഭ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ചയാണ് അതീവ ദാരുണമായ വാഹനാപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മകന്‍ പിതാവിന്റെ കൈ വിടുവിച്ച് കുതറിയോടുകയായിരുന്നു. പിതാവ് പിറകേ ഓടുന്നതിനിടയില്‍ കുട്ടി രണ്ടാമത്തെ റോഡും മുറിച്ചുകടക്കാനുള്ള ശ്രമത്തിലായിരുന്നു.

Saudi father gets run over while trying to save son in heart wrenching video

പാഞ്ഞുവരുന്ന കാര്‍ മകനെ ഇടിച്ചുതെറിപ്പിക്കുമെന്ന് കണ്ട പിതാവ് മകനെ രക്ഷിക്കാനായി കുതിച്ചുചാടി. എന്നാല്‍ അതിവേഗത്തിലെത്തിയ കാര്‍ ഇരുവരേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുടുങ്ങിയ പിതാവിനേയും കൊണ്ട് കാര്‍ ഏതാനും മീറ്ററുകള്‍ മുന്നോട്ടുപോയി. പിതാവിനേയും മകനേയും ഉടനേ ആശുപത്രിയിലേയ്ക്ക് മാറ്റി. മകന്‍ അപകട നില തരണം ചെയ്തുവെങ്കിലും പിതാവിന്റെ ആരോഗ്യനില അപകടകരമായി തുടരുകയാണ്.നടുക്കമുണര്‍ത്തുന്ന വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A man and his son were run over in a horrific accident in Saudi Arabia on Saturday.

Keywords: Gulf, Saudi Arabia, Accident 


About Unknown

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal