Follow KVARTHA on Google news Follow Us!
ad

ഉത്തരമലബാറും ചിറകടിച്ചുതുടങ്ങിയതോടെ രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം

ഉത്തരമലബാറും ചിറകടിച്ചുതുടങ്ങിയതോടെ രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം മാറി. കേരളത്തിലെ നാലാമത്തെ വിമാനത്താവളം ഞായറാഴ്ചKerala, Kannur, Kannur Airport, News, Malabar, Airport, India, Kerala has Most International airport in India
കണ്ണൂര്‍: (www.kvartha.com 09.12.2018)  ഉത്തരമലബാറും ചിറകടിച്ചുതുടങ്ങിയതോടെ രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം മാറി. കേരളത്തിലെ നാലാമത്തെ വിമാനത്താവളം ഞായറാഴ്ച രാവിലെ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ തന്നെ നാല് മികച്ച വിമാനത്താവളങ്ങളാണ് കേരളത്തിലിപ്പോള്‍ ഉള്ളത്. തിരുവന്തപുരത്താണ് കേരളത്തിന്റെ ആദ്യ വിമാനത്താവളം തുറന്നത്. പിന്നീട് കൊച്ചിയിലും കോഴിക്കോടും വിമാനത്താവളങ്ങള്‍ വന്നു. കൊച്ചിയിലും കണ്ണൂരിലും സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച വിമാനത്താവളങ്ങളാണ്.

യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങള്‍ കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തും. ഇന്ത്യന്‍ നഗരങ്ങളായ ഹൈദരാബാദ്, ബംഗളൂരു, മുംബൈ എന്നിവടങ്ങളെ ബന്ധിപ്പിച്ചും വിമാനസര്‍വീസ് ഉണ്ടാകും. 2035 കോടി രൂപ ചിലവില്‍ 2,000 ഏക്കര്‍ വിസ്തൃതിയിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം നടന്നത്. ഒരേ സമയം 2,000 യാത്രക്കാരെ വിമാനത്താവളത്തില്‍ ഉള്‍ക്കൊള്ളാനാകും. ഒരു വര്‍ഷം 15 ലക്ഷത്തോളം യാത്രക്കാര്‍ കണ്ണൂരില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാനമായും ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ക്കാകും കണ്ണൂര്‍ വിമാനത്താവളം കൊണ്ട് ഗുണമുണ്ടാവുക.

ഇടത് - യുഡിഎഫ് സര്‍ക്കാരുകള്‍ക്ക് വിമാനത്താവളത്തിന്റെ സാക്ഷാത്കാരത്തില്‍ പങ്കാളിത്തമുണ്ട്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ ഇടത് സര്‍ക്കാരിന്റെ സമയത്താണ് വിമാനത്താവളത്തിനായി സ്ഥലമെടുപ്പ് തുടങ്ങിയത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം തുടങ്ങി. വിമാനത്താവളത്തില്‍ ബാക്കി നടത്തേണ്ടിയിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പിണറായി സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരവോടെ പ്രദേശത്തെ ടൂറിസം മേഖല കരുത്താര്‍ജിക്കുമെന്നാണ് കരുതുന്നത്.

Kerala, Kannur, Kannur Airport, News, Malabar, Airport, India, Kerala has Most International airport in India

Keywords: Kerala, Kannur, Kannur Airport, News, Malabar, Airport, India, Kerala has Most International airport in India