» » » » » » » » » » » സുഹൃത്തിനൊപ്പം ഡാം കാണാനെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു

കൊല്ലങ്കോട്: (www.kvartha.com 08.12.2018) സുഹൃത്തിനൊപ്പം ഡാം കാണാനെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞദിവസം ഉച്ചയോടെ മീങ്കര ഡാമിലാണ് സംഭവം. വടവന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടി നന്നിയോട് സ്വദേശിയായ സുഹൃത്തിനൊപ്പം ഡാമിലേക്ക് വന്നതായിരുന്നു. ഇരുവരും ഡാമിന്റെ ഷട്ടര്‍ ഭാഗത്തു നില്‍ക്കുമ്പോള്‍ ഡാം ജീവനക്കാരനെന്ന തെറ്റിധരിപ്പിച്ച അഞ്ജാതന്‍ വിവരം വീട്ടിലറിയിക്കുമെന്നും നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെ ഡാം സ്‌റ്റോപ്പില്‍ നിന്നും ബസുകയറ്റി വിട്ടശേഷം ഇയാള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തി പാപ്പാന്‍ ചള്ളയില്‍ വച്ച് ബസില്‍ നിന്നറക്കുകയും ശേഷം വലിയചള്ള വഴി കരടിക്കുന്നിലെത്തിച്ച് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബൈക്കില്‍ കയറ്റി എം പുതൂര്‍ കനാല്‍ ഭാഗത്ത് ഇറക്കിവിട്ടു രക്ഷപ്പെട്ടു.

പ്രതിയെ കുറിച്ച് യാതൊരു വിവരവുമില്ല. കൊല്ലങ്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പും പ്രദേശത്ത് സമാന സംഭവം നടന്നിരുന്നു.


Keywords: Kerala, palakkad, News, Molestation, Complaint, Accused, Escaped, Girl, Friends, Girl molested after threatened 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal