Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥിക്ക് നഗ്‌ന ചിത്രം അയച്ചു കൊടുത്ത മുന്‍ സൗന്ദര്യറാണിയായ അധ്യാപിക അറസ്റ്റില്‍

വിദ്യാര്‍ത്ഥിക്ക് നഗ്‌ന ചിത്രം അയച്ചു കൊടുത്ത മുന്‍ സൗന്ദര്യറാണിയായ അധ്യാപിക അറസ്റ്റില്‍. 28കാരിയായ അധ്യാപികയും മുന്‍ മിസ് കെന്റൂക്കിയുമായ റംസെ ബിയേഴ്‌സാണ് അറസ്റ്റിWorld, News, Arrest, Teacher, Abuse, Photo, Student, Former Miss Kentucky charged with sending 'obscene' photos to student
റിച്ച്‌മോണ്ട്: (www.kvartha.com 09.12.2018) വിദ്യാര്‍ത്ഥിക്ക് നഗ്‌ന ചിത്രം അയച്ചു കൊടുത്ത മുന്‍ സൗന്ദര്യറാണിയായ അധ്യാപിക അറസ്റ്റില്‍. 28കാരിയായ അധ്യാപികയും മുന്‍ മിസ് കെന്റൂക്കിയുമായ റംസെ ബിയേഴ്‌സാണ് അറസ്റ്റിലായത്. അമേരിക്കന്‍ രാജ്യമായ വിര്‍ജീനിയയിലാണ് സംഭവം.

15കാരനായ വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തത്. ക്രോസ് ലെയിന്‍സിലുള്ള ആന്‍ഡ്രൂ ജാക്‌സണ്‍ മിഡില്‍ സ്‌കൂളിലെ അധ്യാപികയാണ് റംസെ ബിയേഴ്‌സ്. ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് തന്റെ നഗ്നചിത്രം അയച്ചുകൊടുത്തത്.



കുട്ടിയുടെ മൊബൈലില്‍ റംസെയുടെ നഗ്‌നചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. ഇവര്‍ ഉടന്‍ തന്നെ പോലീസിന് പരാതി നല്‍കുകയായിരുന്നു. 2014ല്‍ നടന്ന സൗന്ദര്യ മത്സരത്തിലാണ് റംസെ ബിയേഴ്‌സ് മിസ് കെന്റൂക്കിയായി തെരഞ്ഞെടുക്കപ്പെട്ടത്.





Keywords: World, News, Arrest, Teacher, Abuse, Photo, Student, Former Miss Kentucky charged with sending 'obscene' photos to student