Follow KVARTHA on Google news Follow Us!
ad

മകനെ ഉപദ്രവിച്ചതിന് പിതാവിനും രണ്ടാനമ്മയ്ക്കും 3 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും

മൂന്നര വയസ്സുള്ള മകനെ തിളച്ച വെള്ളമൊഴിച്ചും തീ വച്ച് പൊള്ളിച്ചതിനും പിതാവിനെയും രണ്ടാനമ്മയെയും Kollam, Kerala, Court, News, Mother, Father, child abused by father and mother in law, Punishment by court
കൊല്ലം: (www.kvartha.com 13.12.2018) മൂന്നര വയസ്സുള്ള മകനെ തിളച്ച വെള്ളമൊഴിച്ചും തീ വച്ച് പൊള്ളിച്ചതിനും പിതാവിനെയും രണ്ടാനമ്മയെയും മൂന്ന് വര്‍ഷം കഠിന തടവിനും കാല്‍ ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഇടമുളയ്ക്കല്‍ തൊള്ളൂര്‍ പ്രജിതാ ഭവനില്‍ തോമസ് ഫ്രാന്‍സിസ്, പ്രമീള എന്നിവരെയാണ് ശിക്ഷിച്ചത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഇ ബൈജുവാണ് വിധി പ്രസ്താവിച്ചത്.
Kollam, Kerala, Court, News, Mother, Father, child abused by father and mother in law, Punishment by court

കുട്ടിയെ സംരക്ഷിക്കാതെയും വീഴ്ച വരുത്തിയതിന് ബാലനിതി വകുപ്പ് 23 പ്രകാരം ആറ് മാസം കഠിന തടവിനും ഇരുവരേയും ശിക്ഷിച്ചു. തോമസ് ഫ്രാന്‍സിന്റെ മകന്‍ മനീഷ് ആദ്യ ഭാര്യയില്‍ ജനിച്ചതും തുടര്‍ന്ന് ഭാര്യ ആത്മഹഹത്യ ചെയ്ത് അനാഥനായ കുട്ടിയെ അമ്മാവന്‍ അമ്മയുടെ കസ്റ്റഡിയില്‍ നിന്നും നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുവന്ന് രണ്ടാം ഭാര്യയുമായി ചേര്‍ന്ന് താമസിച്ചുവരവേ പ്രതികള്‍ ഇരുവരും കുട്ടിക്ക് മതിയായ രീതിയില്‍ ആഹാരം, ആരോഗ്യസംരക്ഷണം എന്നിവ നല്‍കാതെ കുട്ടിയെ ദ്രോഹിച്ചു.

ശരീരത്തിലും മറ്റും ചൂടുവെള്ളം ഒഴിച്ചും, തീ വിറക് വച്ച് കുത്തി പരിക്കുകള്‍ ഏല്‍പിച്ചും യഥാസമയം ചികിത്സ നല്‍കാതെ പീഡിപ്പിച്ച് വന്നതില്‍ പ്രതികള്‍ക്ക് എതിരെ അഞ്ചല്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ കുട്ടിയെ അമ്മതൊട്ടില്‍ അധികൃതര്‍ സംരക്ഷിച്ച് ചികിത്സിച്ചുവന്ന കേസിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ട് ശിക്ഷ വിധിച്ചത്. പ്രോസിക്യൂട്ടര്‍മാരായ കെ പി ജബ്ബാര്‍, ജി സുഹോത്രന്‍, അമ്പിളി ജബ്ബാര്‍, പി ബി സുനില്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Kerala, Court, News, Mother, Father, child abused by father and mother in law, Punishment by court