» » » » » » » » » യുവജനയാത്രക്കിടെ മകള്‍ക്കൊപ്പമുള്ള മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോട്ടോയില്‍ അശ്ലീല കമന്റ്; കാസര്‍കോട് സ്വദേശിയായ യുവാവിനെതിരെ പ്രതിഷേധം വ്യാപകം; പരാതി നല്‍കുമെന്ന് ലീഗ് നേതാക്കള്‍

കാസര്‍കോട്:(www.kvartha.com 05/12/2018) യുവജനയാത്രക്കിടെ മകള്‍ക്കൊപ്പമുള്ള മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോട്ടോയില്‍ അശ്ലീല കമന്റിട്ട കാസര്‍കോട് ചൗക്കി കുന്നില്‍ സ്വദേശിയായ യുവാവിനെതിരെ പ്രതിഷേധം വ്യാപകം. യുവാവിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ലീഗ് പ്രവര്‍ത്തകരും സൈബര്‍ വിംഗും കടുത്ത രീതിയിലുള്ള കമന്റുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. യുവജന യാത്രക്കിടെ മകള്‍ക്കൊപ്പമുള്ള മുനവ്വറലി
 ശിഹാബ് തങ്ങളുടെ ഫോട്ടോ എഡിറ്റ് ചെയ്താണ് യുവാവ് അശ്ലീല കമന്റ് ഇട്ടത്.

യുവാവ് ഇപ്പോള്‍ സൗദിയില്‍ ജോലി ചെയ്ത് വരികയാണെന്നാണ് വിവരം. ഇതിന് മുമ്പ് കഴുതയുടെ ചിത്രത്തില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ തല മോര്‍ഫ് ചെയ്ത് വെച്ചതിനെതിരെയും യുവാവിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ അന്ന് പരാതി ഒന്നും നല്‍കിയിരുന്നില്ല. സിപിഎം അനുഭാവിയായ യുവാവ് ഇതിന് മുമ്പും എതിര്‍ ചേരിയിലുള്ള നേതാക്കള്‍ക്കെതിരെ മാന്യതയുടെ സീമ ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നതായി ലീഗ് - കെ എം സി സി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. യുവാവിനെതിരെ സൗദി കെ എം സി സിയും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. യുവാവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം ശക്തമായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

News, Kasaragod, Kerala, Complaint,Abusing comment against Shihab Thangal

Keywords: News, Kasaragod, Kerala, Complaint, Abusing comment against Shihab Thangal,  Politics, Social Network, Muslim-League, 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal