Follow KVARTHA on Google news Follow Us!
ad

ശബരിമല: ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയ യുവതികളില്‍ അധികവും നക്‌സല്‍ ബന്ധം ഉള്ളവര്‍? പോലീസിന് കനത്ത വെല്ലുവിളി

ശബരിമല ദര്‍ശനത്തിന് കേരള പോലീസിന്റെ വെബ് പോര്‍ട്ടലില്‍ ബുക്ക് ചെയ്തിരിക്കുന്ന News, Website, Women, Sabarimala Temple, Naxal, Protection, Police, Controversy, Trending, Kerala,
ചെങ്ങന്നൂര്‍: (www.kvartha.com 16.11.2018) ശബരിമല ദര്‍ശനത്തിന് കേരള പോലീസിന്റെ വെബ് പോര്‍ട്ടലില്‍ ബുക്ക് ചെയ്തിരിക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള യുവതികളില്‍ അധികവും നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്ന് കേന്ദ്ര ഇന്റലിജന്‍സിന് വിവരം ലഭിച്ചു. വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് ശേഖരിച്ച് തുടങ്ങി.

ബുക്ക് ചെയ്തിരിക്കുന്നവരിലധികവും ആക്ടിവിസ്റ്റുകളും നക്‌സലുകളുമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. നക്‌സല്‍ സംഘടനകള്‍ ശബരിമലയില്‍ സ്ത്രീകളെ എത്തിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രത്യേക സുരക്ഷാമേഖലയായ ശബരിമലയിലേക്ക് യുവതീ പ്രവേശനം സാധ്യമാക്കുന്നതിന്റെ പേരില്‍ നക്‌സല്‍ സംഘങ്ങള്‍ എത്തിയാലുണ്ടാകാവുന്ന സുരക്ഷാ വീഴ്ച കേരളാ പോലീസിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Women from naxal are on Andra pradesh will try to enter sabarimala warns intel agency, News, Website, Women, Sabarimala Temple, Naxal, Protection, Police, Controversy, Trending, Kerala

അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന നക്‌സല്‍ സംഘങ്ങളെ തിരിച്ചറിയാന്‍ നിലവില്‍ പോലീസിന് സംവിധാനങ്ങളില്ല. ഏക മാര്‍ഗം ദേഹപരിശോധന മാത്രമാണ്. മെറ്റല്‍ ഡിറ്റക്ടര്‍, സ്‌കാനല്‍, മുഖം തിരിച്ചറിയാനുള്ള കാമറ എന്നിവ മാത്രമാണ് ഉള്ളത്.

ഇതിലൂടെ സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് മാത്രമാണ് പരിശോധിക്കാന്‍ സാധിക്കുക. ഇതോടെ ശബരിമല സുരക്ഷ പോലീസിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Women from naxal are on Andra pradesh will try to enter sabarimala warns intel agency, News, Website, Women, Sabarimala Temple, Naxal, Protection, Police, Controversy, Trending, Kerala.