Follow KVARTHA on Google news Follow Us!
ad

സ്ത്രീകളുടെ സോഷ്യല്‍ മീഡിയ വിപ്ലവമായ #മീറ്റൂ പ്രമേയമാക്കിയുള്ള ഹ്രസ്വ ചിത്രം യൂ ട്യൂബില്‍ തരംഗമാകുന്നു; ചിത്രത്തിന് പിന്നില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരും

സ്ത്രീകളുടെ സോഷ്യല്‍ മീഡിയ വിപ്ലവമായ #മീറ്റൂ പ്രമേയമാക്കിയുള്ള ഹ്രസ്വ ചിത്രം യൂ ട്യൂബില്‍Kochi, News, Short Film, Cinema, Entertainment, Kerala,
കൊച്ചി: (www.kvartha.com 10.11.2018) സ്ത്രീകളുടെ സോഷ്യല്‍ മീഡിയ വിപ്ലവമായ #മീറ്റൂ പ്രമേയമാക്കിയുള്ള ഹ്രസ്വ ചിത്രം യൂ ട്യൂബില്‍ തരംഗമാകുന്നു. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവരില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടും. മീ റ്റൂ എന്ന വാക്ക് സമൂഹത്തിലെ പല വിഗ്രഹങ്ങളേയും തകര്‍ക്കുന്ന ശക്തമായ ഒരു സ്‌ഫോടനം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

മന്ത്രിമാര്‍ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെ സമൂഹത്തിലെ മാന്യരെന്ന് കരുതുന്ന പലരുടേയും മറച്ചുവെക്കപ്പെട്ട വൈകൃതങ്ങളുടെ പിന്നാമ്പുറങ്ങളെ ഇന്നലെകളെ എല്ലാം സമൂഹത്തിനു മുമ്പിലേക്ക് ഒന്നൊന്നായി എത്തിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാ താരങ്ങളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ പ്രമുഖരായ സ്ത്രീകളാണ് വെളിപ്പെടുത്തലുകള്‍ക്ക് തുടക്കമിട്ടതെങ്കില്‍ ഇന്നിപ്പോള്‍ അത് സാമൂഹ്യ- സാംസ്‌കാരിക രംഗത്തുനിന്നുള്ളവരിലും ഇത് എത്തി നില്‍ക്കുന്നു. എങ്കിലും ഇനിയും പലരും വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരാതെ മറഞ്ഞിരിക്കുന്നുണ്ട് എന്നതാണ് സത്യം.

Short Film on Me Too Campaign, Kochi, News, Short Film, Cinema, Entertainment, Kerala

സൂര്യനെല്ലിക്കേസില്‍ ഇരയ്ക്ക് നീതികിട്ടാതെ പതിറ്റാണ്ടുകളോളം അവര്‍ കോടതി വരാന്തകളില്‍ അലയേണ്ടിവന്നത് സാംസ്‌കാരിക കേരളത്തിലാണ് എന്നത് പലരുടേയും വെളിപ്പെടുത്തലുകള്‍ക്കും പരാതികള്‍ക്കും വിലങ്ങുതടിയായി വര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അത്തരം ഒരു അവസ്ഥ കാണുന്ന പലര്‍ക്കും താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് വിളിച്ചു പറയുവാനുള്ള കരുത്ത് ഇന്നലെകളില്‍ ഉണ്ടായിരുന്നില്ല.

Short Film on Me Too Campaign, Kochi, News, Short Film, Cinema, Entertainment, Kerala

എന്നാല്‍ ഇന്ന് അത്തരം ഒരു അവസ്ഥയിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുന്നു എന്നും തനിക്കൊപ്പം നില്‍ക്കാന്‍ ചിലരെങ്കിലും ഉണ്ടാകും എന്ന ബോധ്യമാണ് പലര്‍ക്കും ധൈര്യം പകരുന്നത്. ഇനിയും അത്തരക്കാര്‍ക്ക് കരുത്ത് പകരേണ്ടതുണ്ട് എന്ന സ്വയം ബോധ്യവും ഒപ്പം ധാര്‍മ്മികമായ പിന്തുണയുമായാണ് #മീറ്റൂ എന്ന ഹൃസ്വ ചിത്രത്തിലൂടെ സന്ദീപ് ശശികുമാര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ നിര്‍വഹിക്കുന്നത്.

Short Film on Me Too Campaign, Kochi, News, Short Film, Cinema, Entertainment, Kerala

വളര്‍ന്നു വരുന്ന ഒരു അഭിനേത്രിയാണ് സജിത സന്ദീപ്. അവര്‍ ഇതിലെ കുടുംബിനിയുടെ വേഷം അതിമനോഹരമായി നിര്‍വഹിച്ചിരിക്കുന്നു. #മീറ്റൂ മുന്നോട്ട് വെക്കുന്നത് പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് നല്‍കുന്ന ഊര്‍ജം വലുതാണ്. ഭാര്യ, സഹോദരി, അമ്മ ഇവര്‍ 'പിഴക്കപ്പെട്ടു' എന്നത് നാണക്കേടായി കരുതി മിണ്ടാതിരിക്കുന്നവര്‍ക്ക് കൂടെ വേണ്ടിയാണ് ഈ കൊച്ചു ചിത്രം സംസാരിക്കുന്നത്.

അപമാനിതയായി മാനസികമായും ശാരീരികമായും തകര്‍ക്കപ്പെട്ട് 'പിഴ' എന്ന അപമാനവും 'ഇര'യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല എന്ന് ചിത്രം ശക്തമായി തന്നെ പറയുന്നുണ്ട്. ലൈംഗികാധിക്രമത്തിനു വിധേയരാക്കപ്പെടുന്ന ഓരോ സ്ത്രീക്കും ധൈര്യപൂര്‍വം തുറന്നു പറയാവുന്ന കുറ്റവാളിയാണ് ശിക്ഷിക്കപ്പെടേണ്ടത്, മറിച്ച് കുറ്റകൃത്യത്തിനു വിധേയരായവരല്ല എന്ന് സമൂഹം തിരിച്ചറിവുണ്ടാകുന്ന കാലത്തെ നിര്‍മ്മിക്കുന്നവര്‍ക്ക് ഈ ചിത്രം വലിയ ഒരു താങ്ങാണ്.

ഓരോ താരങ്ങളും അവരുടെ അഭിനയം മികച്ചതാക്കി. സജിത സന്ദീപ്, അരുണ്‍ സോള്‍, ഷാജി എ ജോണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഥയും തിരക്കഥയും സുനില്‍ തൃശൂര്‍. ആന്‍ പ്രഭാതാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Short Film on Me Too Campaign, Kochi, News, Short Film, Cinema, Entertainment, Kerala.