Follow KVARTHA on Google news Follow Us!
ad

ശബരിമല വിഷയത്തില്‍ ഒടുവില്‍ സര്‍ക്കാരിന് വീണ്ടു വിചാരം; വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

ശബരിമല വിഷയത്തില്‍ ഒടുവില്‍ സര്‍ക്കാരിന് വീണ്ടു വിചാരം. ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന Sabarimala, Sabarimala Temple, News, Chief Minister, Pinarayi Vijayan, Kerala, Sabarimala issue; CM calls meeting
തിരുവനന്തപുരം: (www.kvartha.com 13.11.2018) ശബരിമല വിഷയത്തില്‍ ഒടുവില്‍ സര്‍ക്കാരിന് വീണ്ടു വിചാരം. ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാനുള്ള സുപ്രീം കോടതി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു.

വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരിച്ചു. പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഇതിനൊപ്പം തന്നെ കോടതി വ്യക്തമാക്കിയ കാര്യം നേരത്തെയുള്ള വിധി സ്റ്റേ ചെയ്തിട്ടില്ലെന്നാണ്. അതിന് മറ്റ് അര്‍ത്ഥമൊന്നുമില്ലല്ലോയെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി  പറഞ്ഞു.
Sabarimala, Sabarimala Temple, News, Chief Minister, Pinarayi Vijayan, Kerala, Sabarimala issue; CM calls meeting

ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചിരുന്നു. ജനുവരി 22നാണ് വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sabarimala, Sabarimala Temple, News, Chief Minister, Pinarayi Vijayan, Kerala, Sabarimala issue; CM calls meeting