Follow KVARTHA on Google news Follow Us!
ad

ശ്രീജിത്തിന് പിന്നാലെ വിജയനും സാഖറേയ്ക്കും മന:സ്ഥാപമോ? ശബരിമലയില്‍ അതീവ ജാഗ്രത നിലനില്‍ക്കേ ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ് കുമാറും സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ജിമാരായ പി. വിജയനും വിജയ് സാക്കറെയും അവധിയില്‍ പ്രവേശിച്ചു

ഐ ജി ശ്രീജിത്തിന് പിന്നാലെ ശബരിമലയില്‍ അതീവ ജാഗ്രത നിലനില്‍ക്കേ Thiruvananthapuram, News, Religion, Holidays, Trending, Sabarimala Temple, Police, Women, Kerala,
തിരുവനന്തപുരം: (www.kvartha.com 05.11.2018) ഐ ജി ശ്രീജിത്തിന് പിന്നാലെ ശബരിമലയില്‍ അതീവ ജാഗ്രത നിലനില്‍ക്കേ ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ് കുമാറും സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ജിമാരായ പി. വിജയനും വിജയ് സാക്കറെയും അവധിയില്‍ പ്രവേശിച്ചു. നവംബര്‍ രണ്ടു മുതല്‍ 14 വരെയാണ് വിനോദ് കുമാര്‍ അവധിയില്‍ പോയത്. പി. വിജയനും വിജയ് സാക്കറെയും രണ്ടാഴ്ചയോളം അവധിയിലാണ്.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നേരത്തെ യുവതികള്‍ ശബരിമലയില്‍ എത്തിയപ്പോള്‍ അവര്‍ക്ക് വേണ്ട സുരക്ഷ നല്‍കുകയും നടപ്പന്തല്‍ വരെ യുവതികളെ എത്തിക്കുകയും ചെയ്തത് ഐ ജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള പോലീസുകാര്‍ ആയിരുന്നു. എന്നാല്‍ നടപ്പന്തലില്‍ പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സന്നിധാനത്ത് കയറാന്‍ അനുവദിക്കാതെ സ്ത്രീകളെ തിരിച്ചിറക്കുകയും ചെയ്തിരുന്നു.

Sabarimala: 3 police officers were on leave, Thiruvananthapuram, News, Religion, Holidays, Trending, Sabarimala Temple, Police, Women, Kerala

എന്നാല്‍ പിന്നീട് നട അടയ്ക്കുന്ന ദിവസം സന്നിധാനത്തെത്തിയ ഐ ജി ശ്രീജിത്ത് നിറകണ്ണുകളോടെ തൊഴുത് നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമത്തിലൂടെ വൈറലായിരുന്നു. തുടര്‍ന്ന് ഭക്തനായ ഐ ജിയെ വേണ്ടെന്ന് പറഞ്ഞ് ശ്രീജിത്തിനെ ശബരിമല ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്.

അതേമയം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് ഇവര്‍ അവധിയില്‍ പ്രവേശിച്ചതെന്നും അതു പ്രകാരം അവധി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഐ.ജി അശോക് യാദവിന് ഇന്റലിജന്‍സിന്റെ ചുമതല നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി ശബരിമലയിലെ സ്‌പെഷ്യല്‍ ഓഫീസറാണ് പി. വിജയന്‍. സുരക്ഷാ ചുമതലയ്ക്ക് പുറമേ ശബരിമലയെ മാലിന്യമുക്തമാക്കാനുള്ള പുണ്യം പൂങ്കാവനം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് വിജയനായിരുന്നു.

തുലാമാസ പൂജാകാലത്ത് ശബരിമലയിലെ ക്രമസമാധാനച്ചുമതല വിജയ് സാക്കറെ വഹിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന സര്‍ക്കാര്‍ തീരുമാനം ഇവരില്‍ പ്രതിഷേധമുണ്ടാക്കിയെന്നാണ് സൂചന. വ്യക്തിപരമായ ആവശ്യത്തിന് അവധി എടുത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള അതീവ സുരക്ഷാ പാതയുടെ ചുമതലയുണ്ടായിരുന്ന ഐ.ജിമാരാണ് അവധിയില്‍ പ്രവേശിച്ചത്.

സുരക്ഷാ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കേണ്ട ചുമതലയാണ് ഇന്റലിജന്‍സ് മേധാവിക്കുള്ളത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കവേയാണ് ഉന്നതരുടെ അവധി. അവധി വിവാദമായതോടെ എ.ഡി.ജി.പി വിനോദ് കുമാര്‍ ഡല്‍ഹിയില്‍ നിന്ന് തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala: 3 police officers were on leave, Thiruvananthapuram, News, Religion, Holidays, Trending, Sabarimala Temple, Police, Women, Kerala.